Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുണ്ടാത്തലവന്മാരുടെ...

ഗുണ്ടാത്തലവന്മാരുടെ സംരക്ഷണം: പിണറായി പറഞ്ഞത് സത്യം, അഭിവാദ്യങ്ങൾ -രാഹുൽ മാങ്കൂട്ടത്തിൽ

text_fields
bookmark_border
Rahul Mankootathil  Pinarayi Vijayan
cancel

തിരുവനന്തപുരം: ഗുണ്ടാത്തലവന്മാരെ സംരക്ഷിക്കുന്നത് സി.പി.എം അല്ലെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞത് സത്യമാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ‘പിണറായി വിജയൻ പറഞ്ഞത് സത്യമാണ്. ഗുണ്ടാത്തലവന്മാരെ സി.പി.എം സംരക്ഷിക്കുകയല്ല, മറിച്ച് ഗുണ്ടാത്തലവന്മാരാണ് സി.പി.എമ്മിനെ സംരക്ഷിക്കുന്നത്. സംശയമുള്ളവർ വാടിയ്ക്കൽ രാമകൃഷ്ണൻ തൊട്ട് ശുഹൈബ് വരെയുള്ള സി.പി.എം ഗുണ്ടാത്തലവന്മാരാൽ കൊല്ലപ്പെട്ട മനുഷ്യരുടെ ഉറ്റവരോട് ചോദിച്ചു നോക്കുക. മനുഷ്യനെ കൊന്നതിന്റെ പേരിൽ മാത്രം സി.പി.എമ്മിൽ ഉന്നത സ്ഥാനങ്ങൾ നേടിയ ഗുണ്ടാത്തലവന്മാർ സാക്ഷ്യപ്പെടുത്തും’ -രാഹുൽ പറഞ്ഞു. ‘ഒരു സത്യമെങ്കിലും പറഞ്ഞ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ’ ​എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഗുണ്ടകളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും തണലിൽ പ്രവർത്തിക്കുന്നതല്ല ഇടതുപക്ഷമെന്നും ഗുണ്ടാത്തലവന്മാർക്ക് രക്ഷപ്പെടാൻ പഴുതൊരുക്കൽ തങ്ങളുടെ സംസ്കാരത്തിൽപ്പെട്ടതല്ല എന്നുമായിരുന്നു പിണറായി നിയമസഭയിൽ പറഞ്ഞത്. ടി. സിദ്ദീഖിന്റെ പ്രമേയ അവതരണ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘ഗുണ്ടകളെയും ക്വട്ടേഷൻ സംഘങ്ങളെയും ഞങ്ങൾക്ക് സംരക്ഷിക്കേണ്ട ആവശ്യമില്ല. ഒരു ഘട്ടത്തിലും അത്തരത്തിൽ ഒരു നടപടി എൽഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. അത്തരം കാര്യങ്ങളിൽ നിയമപരമായ നടപടിയെടുക്കാൻ പോലീസിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. അതിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ സർക്കാർ ഇടപെടാറില്ല. ഇവിടെ പ്രതിപാദിച്ച വ്യക്തി (ആകാശ് തില്ല​ങ്കേരി) സമൂഹത്തിനും പരാമർശിച്ച പാർട്ടിക്കും അംഗീകരിക്കാനാവാത്ത പ്രശ്നങ്ങളിൽ പങ്കാളിയാകുമ്പോൾ അത് അതേപോലെ വകവച്ചുകൊടുക്കുന്ന ശീലമല്ല ഞങ്ങൾക്കുള്ളത്. അത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടും സാധാരണ രീതിയിൽ സ്വീകരിക്കാറില്ല. തിരുത്താൻ ശ്രമിക്കും. അതിന് ഫലമില്ലാതെ വരുമ്പോൾ നടപടിയിലേക്ക് കടക്കും. അതാണ് ഞങ്ങളുടെ രീതി. ഞങ്ങളുടെ പാർട്ടിക്കകത്ത് വരുന്ന എല്ലാവരും എല്ലാ തെറ്റുകൾക്കും അതീതരായവരെന്ന് അവകാശപ്പെടാനാവില്ല. എല്ലാവരും മനുഷ്യരാണ്. മനുഷ്യർക്കുള്ള ദൗർബല്യങ്ങൾ അവർക്കുമുണ്ടാകാം. അതിൽ തിരുത്താൻ പറ്റുന്നവ തിരുത്തും. അല്ലാത്തവയിൽ നടപടിയിലേക്ക് കടക്കും. പാർട്ടി വിരുദ്ധനിലപാടുകൾ കണ്ടാൽ സ്വാഭാവികമായും പാർട്ടിക്ക് പുറത്താകും. അത്തരം ചിലർ ചിലപ്പോൾ വല്ലാത്ത ശത്രുതയോടെ പാർട്ടിയോട് പെരുമാറുന്നുണ്ട്. അതിൽ വല്ലാത്ത മനഃസുഖം അനുഭവിക്കേണ്ട. അതൊന്നും ഞങ്ങളെ വല്ലാതെ കണ്ട് ബാധിക്കുന്ന കാര്യമല്ല. അതിന്റെ ഭാഗമായി തെറ്റു ചെയ്തവരെ മഹത്വവൽക്കരിക്കരുത്’ -പിണറായി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്:

പിണറായി വിജയൻ പറഞ്ഞത് സത്യമാണ് ,

ഗുണ്ടാത്തലവന്മാരെ സംരക്ഷിക്കുന്നത് CPM അല്ല മറിച്ച് ഗുണ്ടാത്തലവന്മാരാണ് CPMനെ സംരക്ഷിക്കുന്നത്....

സംശയമുള്ളവർ വാടിയ്ക്കൽ രാമകൃഷ്ണൻ തൊട്ട് ശുഹൈബ് വരെയുള്ള CPM ഗുണ്ടാത്തലവന്മാരാൽ കൊല്ലപ്പെട്ട മനുഷ്യരുടെ ഉറ്റവരോട് ചോദിച്ചു നോക്കുക......

മനുഷ്യനെ കൊന്നതിന്റെ പേരിൽ മാത്രം CPM ൽ ഉന്നത സ്ഥാനങ്ങൾ നേടിയ ഗുണ്ടാത്തലവന്മാർ സാക്ഷ്യപ്പെടുത്തും...

ഒരു സത്യമെങ്കിലും പറഞ്ഞ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ ....

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul mamkootathilpinarayi vijayan
News Summary - Rahul mamkootathil mocks pinarayi vijayan
Next Story