Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘നൊമ്പരം വിതക്കുന്ന...

‘നൊമ്പരം വിതക്കുന്ന വാർത്ത, രണ്ട്​ വർഷത്തെ വൈദ്യുതി ബില്ലും അഞ്ച്​ കൊല്ലത്തെ പഠനച്ചെലവും ഏറ്റെടുക്കും’ -രാഹുൽ മാങ്കൂട്ടത്തിൽ

text_fields
bookmark_border
‘നൊമ്പരം വിതക്കുന്ന വാർത്ത, രണ്ട്​ വർഷത്തെ വൈദ്യുതി ബില്ലും അഞ്ച്​ കൊല്ലത്തെ പഠനച്ചെലവും ഏറ്റെടുക്കും’ -രാഹുൽ മാങ്കൂട്ടത്തിൽ
cancel

പത്തനംതിട്ട: പണമടക്കാത്തതിനാൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനെത്തിയ ലൈൻമാൻ ​‘‘സാർ, ഫ്യൂസ്​ ഊരരുത്​. ​ൈപസ ഇവിടെ വച്ചിട്ടുണ്ട്​. ഞങ്ങൾ സ്കൂളിൽ പോകുവാ സാർ’’ എന്നെഴുതിയ കുറിപ്പ് കണ്ടത് സംബന്ധിച്ച് ഇന്നലെ മാധ്യമം ഓൺ​ൈ​ലൻ പ്രസിദ്ധീകരിച്ച വാർത്ത കണ്ട് സുമനസ്സുകളുടെ സഹായപ്രവാഹം. രണ്ട്​ വർഷത്തെ വൈദ്യൂതി ബില്ലും അഞ്ച്​ കൊല്ലത്തെ പഠനച്ചെലവും ഏറ്റെടുക്കുമെന്ന് യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന പ്രസിഡന്‍റ്​ രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. ‘‘മാധ്യമം വാർത്ത ശ്രദ്ധയിൽപ്പെട്ടു. കുഞ്ഞുങ്ങളുടെ കുറിപ്പ്​ വേദനിപ്പിച്ചു. പുത്തുമലയിൽ നിന്ന്​ തിരിച്ചെത്തിയാൽ ഉടൻ കുഞ്ഞുങ്ങളുടെ വീട്ടിലെത്തും. അഞ്ച്​ കൊല്ലത്തെ പഠനച്ചെലവും രണ്ട്​ വർഷത്തെ വൈദ്യൂതി ബില്ലും ഏറ്റെടുക്കും. കൊല്ലം അഞ്ചൽ സ്വദേശിയായ ഒരാൾ ഒരുവർഷത്തെ വൈദ്യൂതി ​ബിൽ അടച്ചെന്ന്​ അറിഞ്ഞതിൽ സന്തോഷം’’ -രാഹുൽ, മാധ്യമം ലേഖകനെ അറിയിച്ചു.

ഇതുകൂടാതെ ഇന്നലെ രാത്രി വാർത്ത പ്രസിദ്ധീകരിച്ചത് മുതൽ നിരവധി പേരാണ് സഹായിക്കാൻ സന്നദ്ധത അറിയിച്ച് ‘മാധ്യമ’ത്തെ​യും കെ.എസ്.ഇ.ബി.യെയും കുട്ടികളുടെ പിതാവിനെയും വിളിച്ചുകൊണ്ടിരിക്കുന്നത്. ഈ വാർത്ത ഇന്ന് മറ്റുമാധ്യമങ്ങളും ഏറ്റെടുത്തിരുന്നു.

‘ഉള്ളിൽ നൊമ്പരം വിതയ്ക്കുന്ന ഒരു വാർത്ത കണ്ടുകൊണ്ടാണ് ഇന്നത്തെ ദിവസം തുടങ്ങിയത്. ഒരു ഏഴാം ക്ലാസ്സുകാരിയും പന്ത്രണ്ടാം ക്ലാസുകാരിയും അവരുടെ നോട്ട്ബുക്കിന്റെ പേപ്പറിൽ ഫ്യൂസ് ഊരരുത് എന്ന് KSEB യോട് അഭ്യർഥിച്ചുള്ള ഒരു കത്ത് എഴുതി വെച്ചു അവർ സ്കൂളിൽ പോയി. ആ വാർത്ത റിപ്പോർട്ട് ചെയ്ത റിപ്പോർട്ടറെ വിളിച്ച് ആ കുട്ടികളുടെ അച്ഛനോട് സംസാരിച്ചു. ആ വീടിന്റെ അടുത്ത രണ്ട് വർഷത്തെ വൈദ്യുതി ചാർജ്ജ് ഡെപ്പോസിറ്റ് ചെയ്യുന്നു. ഒപ്പം ആ കുഞ്ഞ് മിടുക്കികളുടെ അടുത്ത 5 വർഷത്തെ വിദ്യാഭ്യാസ ചിലവും ഏറ്റെടുക്കുന്നു’ -രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

പത്തനംതിട്ട കോഴഞ്ചേരി വൈദ്യുതി സെക്ഷൻ പരിധിയിൽ കുടിശ്ശികയുള്ള വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കാനിറങ്ങിയ​ ലൈൻ മാൻ ബിനീഷിനാണ് ചെറുകോൽ പഞ്ചായത്തിലെ തറഭാഗം അരീക്ക ഭാഗത്ത്​ നിർധന കുടുംബം താമസിക്കുന്ന വീട്ടിൽനിന്ന് കുറിപ്പ് ലഭിച്ചത്. അപേക്ഷയും 500 രൂപയും മീറ്ററിനടുത്തായി വെച്ചിരുന്നു. തൊട്ടടുത്ത്​ എഴുതിയിരുന്ന മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ ഗൃഹനാഥനെ കിട്ടി.

രാവിലെ സ്കൂളിൽ പോകുന്നതിന്​ മുമ്പ്​ മക്കളാണ്​ അപേക്ഷ എഴുതിയതെന്നും പണം എടുത്തോളാനും അദ്ദേഹം പറഞ്ഞു. 461 രൂപയായിരുന്നു കുടുംബത്തിന്‍റെ കുടിശ്ശിക. സാമ്പത്തിക പരാധീനത മൂലം മിക്കവാറും മാസങ്ങളിൽ വൈദ്യുതി വിഛേദിക്കുന്ന വീടാണിത്​. രണ്ടും മൂന്നും ദിവസം ഇരുട്ടത്തിരിക്കുന്ന അച്​ഛനും മക്കളും എവിടെ നിന്നെങ്കിലും കടം വാങ്ങി പണം അടച്ചാണ്​ വൈദ്യുതി പുനഃസ്ഥാപിക്കുന്നത്​. വേദനയോടെയാണ്​ ഈ വീട്ടിലെ വൈദ്യുതി വിഛേദിക്കേണ്ടി വരുന്നതെന്ന്​ കോഴഞ്ചേരി സെക്ഷനിലെ ​ലൈൻമാൻമാർ പറയുന്നു.

തയ്യൽ കടയിലെ ജീവനക്കാരനാണ്​ പിതാവ്​. ഇദ്ദേഹത്തിന്‍റെ ഏഴാം ക്​ളാസിലും പ്ലസ്​ വണ്ണിലും പഠിക്കുന്ന പെൺകുട്ടികളാണ്​ സ്കൂളിൽ പോകുന്നതിന്​ മുമ്പ്​ അപേക്ഷ എഴുതി മീറ്ററിന്​ സമീപം ഒട്ടിച്ചത്​. പല മാസങ്ങളിലും സ്കൂളിൽനിന്ന്​ തിരിച്ചെത്തുമ്പോൾ വൈദ്യുതി ഇല്ലാതെ ഇരുട്ടത്ത്​ കഴിയേണ്ടി വന്നതിനാലാണ്​ അ​പേക്ഷ എഴുതിയതെന്ന്​ കുട്ടികൾ പറഞ്ഞു. കുട്ടികളുടെ മാതാവിനെ മൂന്ന്​ വർഷമായി കാണാനില്ല. തയ്യൽ കടയിൽ നിന്ന്​ അച്ഛന്​ കിട്ടുന്ന തുച്ഛമായ പൈസകൊണ്ടാണ്​ ആഹാരവും മക്കളുടെ പഠനവും മുന്നോട്ട്​ പോകുന്നത്​.

രാവിലെ അച്ഛനും തങ്ങൾക്കും ഭക്ഷണം പാചകം ചെയ്തിട്ടാണ്​ മക്കൾ സ്​കൂളിലേക്ക്​ പോകുന്നത്​. ആഹാരത്തിനു ​പോലും ബുദ്ധിമുട്ടിയാണ്​ ഈ പിതാവും മക്കളും പല ദിവസങ്ങളും കടന്നുപോകുന്നത്​. തികച്ചും ദരിദ്രമായ സാഹചര്യത്തിൽ അടച്ചുറപ്പില്ലാത്ത വീട്ടിലാണ്​ ഇവർ കഴിയുന്നത്​. വീട്ടിൽ​ കതകിന്​ പകരം തുണിയാണ്​ മറയായി​ ഉപയോഗിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam impactKSEBRahul Mamkootathil
News Summary - Rahul Mamkootathil will pay Two year electricity bill and five year study expenses
Next Story