‘അവരുടെയൊരു ഒത്തുകളി ഡിമി ഡിമി... നിർത്തി പോടെയ് ഈ നാടകം’
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറും എസ്.എഫ്.ഐയും ഗവർണർക്കെതിരെയും തിരിച്ചും നടത്തുന്ന പോര് ഒത്തുകളിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ.
ഗവർണ്ണറെ കേരളത്തിൽ നിന്ന് തിരിച്ച് വിളിക്കണമെന്ന് കോൺഗ്രസ് പറഞ്ഞപ്പോൾ വിജയൻ സർക്കാറാണ് അതിനെ എതിർത്തതെന്നും ഇതേസർക്കാറാണ് ഗവർണ്ണറോട് ചാൻസലർ സ്ഥാനത്ത് തുടരാൻ അഭ്യർത്ഥിച്ചതെന്നും രാഹുൽ പറഞ്ഞു. ഇതിനെയും കോൺഗ്രസ് എതിർത്തിരുന്നു.
ആർ.എസ്.എസുകാരനായ ഹരി എസ്. കർത്തയെ നിയമിക്കണമെന്ന് ഗവർണർ പറഞ്ഞപ്പോൾ കോൺഗ്രസ് എതിർത്തിരുന്നു. എന്നാൽ, സർക്കാർ നിയമിച്ചു. തുടങ്ങി ആറുകാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് രാഹുലിന്റെ പോസ്റ്റ്. ഇപ്പോൾ ധൂർത്തും അഴിമതിയും ഗുണ്ടായിസവും കാരണം ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരായ പിണറായി സർക്കാറിനെ വിഷയം മാറ്റി രക്ഷിക്കാനാണ് ഗവർണറുടെ ഒത്തുകളിയെന്നും നിർത്തി പോടെയ് ഈ നാടകമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം:
1. ഗവർണ്ണറെ കേരളത്തിൽ നിന്ന് തിരിച്ച് വിളിക്കണമെന്ന് പറഞ്ഞതാരാണ് ?
കോൺഗ്രസ്സ്
അതിനെ എതിർത്തത് ആരാണ്?
വിജയൻ സർക്കാർ
2. ഗവർണ്ണറോട് ചാൻസലർ സ്ഥാനത്ത് തുടരാൻ അഭ്യർത്ഥിച്ചത് ആരാണ്?
വിജയൻ സർക്കാർ
അതിനെ എതിർത്തത് ആരാണ് ?
കോൺഗ്രസ്സ്
3. ജ്യോതിലാലിനെ മാറ്റാൻ പറഞ്ഞത് ആരാ ?
ഗവർണ്ണർ
മാറ്റിക്കൊടുത്തത് ആരാ ?
വിജയൻ സർക്കാർ
എതിർത്തത് ആരാ ?
കോൺഗ്രസ്സ്
4. RSS കാരനായ ഹരി S കർത്തയെ നിയമിക്കണമെന്ന് പറഞ്ഞത് ആരാ ?
ഗവർണ്ണർ
എതിർത്തത് ആരാ ?
കോൺഗ്രസ്സ്
നിയമിച്ചത് ആരാ ?
സർക്കാർ
5. അർഹതയില്ലാത്തവരെ സർവ്വകലാശാല VC മാരായി നിയമിക്കാൻ പറഞ്ഞതാരാണ്?
സർക്കാർ
എതിർത്തത് ആരാണ്?
കോൺഗ്രസ്സ്
നിയമിച്ചതാരാണ് ?
ഗവർണ്ണർ
6) ഇപ്പോൾ ധൂർത്തും അഴിമതിയും ഗുണ്ടായിസവും കാരണം ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരായത് ആരാണ് ?
വിജയൻ സർക്കാർ
ജനവിരുദ്ധ സർക്കാരിനെ എതിർക്കുന്നത് ആരാണ് ?
കോൺഗ്രസ്സ്
വിഷയം മാറ്റുന്നത് ആരാണ്?
ഗവർണ്ണർ ...
എന്നിട്ട് അവരുടെയൊരു ഒത്തുകളി ഡിമി ഡിമി.
നിർത്തി പോടെയ് ഈ നാടകം .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.