'മന്ത്രി ഡി.വൈ.എഫ്.ഐ പരിപാടികൾക്ക് മാത്രം പങ്കെടുക്കുന്നതു കൊണ്ടുള്ള തോന്നൽ'; യുവാക്കളിൽ അധികവും കുടിയൻമാരാണെന്ന എം.വി. ഗോവിന്ദന്‍റെ പ്രസ്താവനക്ക് മറുപടിയുമായി രാഹുൽ
text_fieldsകോഴിക്കോട്: യുവാക്കളിൽ അധികവും കുടിയൻമാരാണെന്ന എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍റെ പരാമർശത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. മന്ത്രി എം.വി. ഗോവിന്ദൻ ഡി.വൈ.എഫ്.ഐ പരിപാടികൾക്ക് മാത്രം പങ്കെടുക്കുന്നതു കൊണ്ടുള്ള തോന്നലാണെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
''യുവജന സംഘടനകളിൽ നല്ലൊരു ഭാഗവും കുടിയന്മാരെന്ന് ഗോവിന്ദൻ മന്ത്രി....
താങ്കൾ ഡി.വൈ.എഫ്.ഐ പരിപാടികൾക്ക് മാത്രം പങ്കെടുക്കുന്നതു കൊണ്ടുള്ള തോന്നലാണത്...''രാഹുലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവെയാണ് യുവാക്കളിൽ അധികവും കുടിയൻമാരാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടത്. യുവജന സംഘടനകളില്‍ മദ്യപാനികളുടെ എണ്ണം വർധിക്കുന്നു. പുതിയ തലമുറയിൽ ഇതിനെതിരെ ബോധവത്കരണം നടത്താന്‍ സാധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ബോധവത്കരണം നടത്തേണ്ടതിന് ആശ്രയിക്കാവുന്നത് വിദ്യാര്‍ഥി- യുവജന സംഘടനകളെയാണ്. എന്നാൽ, ശ്രദ്ധിച്ച് നോക്കിയപ്പോള്‍ കാണാനായത് അവരില്‍ നല്ലൊരു വിഭാഗവും മദ്യപിക്കുന്നവരാണെന്നാണ്. അപ്പോള്‍ അവരെ ഉപയോഗിച്ച് എങ്ങനെ ബോധവത്കരണം നടത്താന്‍ കഴിയുമെന്നും എക്സൈസ് മന്ത്രി ചോദിച്ചു.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെ.എസ്.യു രംഗത്തെത്തി. മന്ത്രി പറഞ്ഞത് ഇടതു സംഘടനകളെ ഉദ്ദേശിച്ചാണെന്നാണ് കെ.എസ്.യു പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.