മനുഷ്യ ജീവനുകളേക്കാൾ വലുതല്ല മുഖ്യമന്ത്രിയുടെ 'തെരഞ്ഞെടുപ്പ് താരനിശ'; ഡോ. അഷീലിനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രൂക്ഷ വിമർശനം
text_fieldsതൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക സുരക്ഷ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ പങ്കുവെച്ച ആശങ്കകളെ പിന്തുണച്ചും മുഖ്യമന്ത്രിയുടെ കോവിഡ് പ്രോേട്ടാകോൾ ലംഘനങ്ങളിൽ കണ്ണടക്കുന്നതിനെ വിമർശിച്ചും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രിയുടെ കോവിഡ് പ്രോേട്ടാകോൾ ലംഘനങ്ങളിൽ ഡോ. മുഹമ്മദ് അഷീൽ മൗനം പാലിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
മുഖ്യമന്ത്രി നടത്തിയ ഗൗരവമേറിയ കോവിഡ് പ്രോേട്ടാകോൾ ലംഘനങ്ങൾ കാണാതെ വാഴ്ത്തിപ്പാട്ട് മാത്രം നടത്തുകയാണ് ഡോ. മുഹമ്മദ് അഷീലെന്ന് രാഹുൽ ആരോപിക്കുന്നു.
രാഹുലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പുർണ രൂപം:
ശ്രീ അശീൽ,
കോവിഡ് പ്രതിരോധത്തെ പറ്റിയുള്ള താങ്കളുടെ ആശങ്കകൾ കലർന്ന തൃശൂർ പൂരം പോസ്റ്റ് അഭിനന്ദനീയമാണ്.
എന്നാൽ എൻ്റെ മനസിൽ തോന്നിയ മറ്റ് ചില സംശയങ്ങൾ പങ്ക് വെക്കുവാൻ ആഗ്രഹിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ മുഖ്യമന്ത്രി രോഗലക്ഷണം മറച്ച് വെച്ച് ആയിരങ്ങളെ പങ്കെടുപ്പിച്ച് റോഡ് ഷോ നടത്തിയതടക്കമുള്ള ചില ഗുരുതരമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതിനെ പറ്റി താങ്കളുടെ പ്രതികരണം നടത്താതിരുന്നത്, താങ്കളുടെ നാവ് " ക്വാറൻ്റൈനിൽ" ആയതു കൊണ്ടാണോ?
മനുഷ്യ ജീവനുകളേക്കാൾ വലുതല്ല മുഖ്യമന്ത്രിയുടെ "തെരഞ്ഞെടുപ്പ് താരനിശ " എന്ന് 'ഉറപ്പിച്ച് ' പറയുവാൻ താങ്കൾക്ക് 'ഉറപ്പില്ലാതെ ' പോയത് എന്തുകൊണ്ടാണ്?
"പ്രത്യേക കോവിഡ് വിമാനമെന്ന" ആശയം മുന്നോട്ട് വെച്ച് പ്രവാസികളുടെ മടങ്ങി വരവ് മുടക്കുവാൻ ശ്രമിച്ച താങ്കൾക്ക്, കോവിഡ് പോസിറ്റീവായ മുഖ്യമന്ത്രിയുടെ ഭാര്യ കോവിഡ് നെഗറ്റീവായ മുഖ്യമന്ത്രിക്കും, ഡ്രൈവർക്കും, ഗൺമാനുമൊപ്പം പോകാതിരിക്കുവാൻ, മിനിമം 'പ്രത്യേക കോവിഡ് ഇന്നോവ' എന്ന ആശയം മുന്നോട്ട് വെക്കുവാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ്?
മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കോവിഡ് പ്രോട്ടോക്കോൾ വീഴ്ച്ചകൾ ചൂണ്ടി കാണിക്കാതിരിക്കുവാൻ താങ്കളുടെ പേര് തടസ്സമായയെങ്കിൽ, ഡോ. അശീൽ അത് ഡോ അശ്ലീലമായി...
കേരളം കോവിഡ് വ്യാപനത്തിൻ്റെ പിടിയിൽ അകപ്പെട്ടപ്പോഴും, മുഖ്യമന്ത്രി നടത്തിയ ഗൗരവമേറിയ പ്രോട്ടോക്കോൾ ലംഘനങ്ങൾ കാണാതെ വാഴ്ത്തിപ്പാട്ട് മാത്രം നടത്തുന്ന നിങ്ങളെ പോലെയുള്ളവർ കേരളത്തിൻ്റെ പൊതുജന ആരോഗ്യ മേഖലയുടെ ചുക്കാൻ പിടിക്കുന്ന അനാരോഗ്യമാണ് എന്ന്
പറയാതിരുന്നാൽ അത് ഒരു പക്ഷെ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാം.. അതുകൊണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.