ഞാനൊരു സാധാരണ മനുഷ്യൻ; മോദിയെ ഭൂമിയിലേക്കയച്ച ദൈവം സഹായിക്കാൻ പറഞ്ഞത് അദാനിയെയും അംബാനിയെയും -പരിഹസിച്ച് രാഹുൽ ഗാന്ധി
text_fieldsമലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പരമാത്മാവ് സംസാരിക്കുന്നത് പോലെ തന്നോട് സംസാരിക്കാറില്ലെന്ന് രാഹുൽ ഗാന്ധി. അധികാരമുണ്ടായാൽ എന്തും നടത്താമെന്ന ധാരണയാണ് മോദിക്ക്. താനൊരു സാധാരണ മനുഷ്യനാണെന്നും ജനങ്ങളാണ് തന്റെ ദൈവമെന്നും രാഹുൽ പറഞ്ഞു. ഭരണഘടന കൈയിലേന്തിയായിരുന്നു രാഹുലിന്റെ പ്രസംഗം.
പ്രധാനമന്ത്രിക്ക് എന്തുചെയ്യണമെന്ന് പറഞ്ഞുകൊടുക്കുന്നത് ദൈവമാണ്. എന്നാൽ എനിക്ക് അങ്ങനെയല്ല. ഞാനൊരു സാധാരണ മനുഷ്യനാണ്. താൻ ജൈവികമായി ഉണ്ടായ ആളല്ലെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ഒരു തീരുമാനവും താൻ എടുക്കാറില്ലെന്നും തന്നെ ഭൂമിയിലേക്ക് അയച്ച പരമാത്മാവ് തീരുമാനിക്കുമെന്നുമാണ് അദ്ദേഹം പറഞത്. എന്നാൽ അദാനിയുടേയും അംബാനിയുടേയും തീരുമാനങ്ങളാണ് ഈ വിചിത്രമായ പരമാത്മാവ് ഏറ്റെടുത്തത്. പരമാത്മാവ് പറഞ്ഞതനുസരിച്ച് ആദ്യം വിമാനത്താവളങ്ങളും പിന്നീട് വൈദ്യുതി നിലയങ്ങളും അദാനിക്കും അംബാനിക്കും കൊടുത്തെന്നും രാഹുൽ പരിഹസിച്ചു. വയനാട്ടിലെ വോട്ടർമാർക്ക് നന്ദിപറയാനെത്തിയതായിരുന്നു രാഹുൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.