രാഹുലിെൻറ പത്രികസമർപ്പണം ഇന്ന്
text_fieldsകൽപറ്റ: രാജ്യം ഉറ്റുനോക്കുന്ന യുവനേതാവ് വയനാടിെൻറ ജനപ്രതിനിധിയാവാനൊരുങ്ങ ി ചുരം കയറിയെത്തുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതോടെ രാജ്യത്ത ിെൻറ ശ്രദ്ധ മുഴുവൻ ആവാഹിച്ചുകഴിഞ്ഞ വയനാട് പാർലമെൻറ് മണ്ഡലത്തിൽ അേദ്ദഹം വ്യാ ഴാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും.
രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും അണിനിരക്കുന്ന റോഡ് ഷോയുമായി മണ്ഡലത്തിൽ ആവേശത്തിരയിളക്കത്തിനൊരുങ്ങുന്ന യു.ഡി.എഫ്, കൽപറ്റയുടെ ചരിത്രത്തിലെ വൻ ജനസംഗമങ്ങളിലൊന്നിനാണ് വ്യാഴാഴ്ച അരങ്ങൊരുക്കുന്നത്. ഇതിനു മുന്നോടിയായി നഗരം മുഴുവൻ വൻ സുരക്ഷാവലയം തീർത്തുകഴിഞ്ഞു.
രാവിലെ കോഴിക്കോട്ടുനിന്ന് ഹെലികോപ്ടർ മാർഗം വയനാട്ടിലേക്കു തിരിക്കുന്ന രാഹുൽ 9.45ഓടെ കൽപറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി ഗ്രൗണ്ടിൽ ഇറങ്ങും. തുടർന്ന് കൽപറ്റ നഗരത്തിലൂടെ രണ്ടു കിലോമീറ്റർ റോഡ് ഷോ നടത്തി കലക്ടറേറ്റിലെത്തി നാമനിർദേശപത്രിക സമർപ്പിക്കും.
നാലു പേർക്കു മാത്രമാണ് രാഹുലിനോടൊപ്പം കലക്ടറുടെ ചേംബറിലേക്ക് കയറാൻ അനുമതിയുള്ളത്. യു.ഡി.എഫ് പ്രവർത്തകരെ പരമാവധി അണിനിരത്തി റോഡ് ഷോ ആവേശമാക്കാനുള്ള ഒരുക്കങ്ങളാണ് നേതൃത്വം നടത്തിയിരിക്കുന്നത്. പഴുതടച്ച സുരക്ഷ കണക്കിലെടുത്ത് റോഡിനിരുവശവും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.