വയനാട് മണ്ഡലത്തിൽ 'രാഹുൽ സർവേ'
text_fieldsകൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തിെല സ്പന്ദനം അറിയാൻ രാഹുൽ ഗാന്ധി ടീമിെൻറ രഹസ്യ സർവേ. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ, തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലാണ് സ്വന്തം തട്ടകത്തിെൻറ രാഷ്ട്രീയ തുടിപ്പുകൾ മനസ്സിലാക്കാൻ രാഹുലിെൻറ ഇടെപടൽ.
2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ഏഴു മണ്ഡലങ്ങളിലും രാഹുൽ ഇഫക്ടിൽ യു.ഡി.എഫ് ബഹുദൂരം മുന്നിലായിരുന്നു. തദ്ദേശ തെരെഞ്ഞടുപ്പിൽ ചില തിരിച്ചടികൾ നേരിട്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് ശ്രമം. കോൺഗ്രസിൽ ഗ്രൂപ് നോക്കിയാണ് സ്ഥാനാർഥിനിർണയം.
എന്നാലും വിജയസാധ്യതയാണ് രാഹുൽ ടീം പരിശോധിക്കുന്നത്. പ്രതികൂല, അനുകൂല ഘടകങ്ങൾ വിലയിരുത്തുന്നുണ്ട്. പുറത്തുനിന്നുള്ള ഏജൻസിക്കാണ് ചുമതല.
സ്ഥാനാർഥികളെ തീരുമാനിക്കുന്നതിൽ രാഹുൽ നേരിട്ട് ഇടപെടാറില്ല. എന്നാൽ, രാഹുൽ റിപ്പോർട്ട് നേതൃത്വം പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.