രാഹുലിന്‍റെ സ്ഥാനാർഥിത്വം: ഇടതുപക്ഷ വിമർശനത്തിൽ അർഥമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാർഥിത്വം ഇൻഡ്യ മുന്നണിയുടെ സാധ്യത വർധിപ്പിക്കുമെന്നും ഇടതുപക്ഷം അതിനെ വിമർശിക്കുന്നതിൽ അർഥമില്ലെന്നും മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇൻഡ്യ മുന്നണിയുടെ സാധ്യത വർധിക്കണമെന്നല്ലേ ഇടതുപക്ഷവും ആഗ്രഹിക്കുന്നത്. അതിനാൽ, അത്തരം വിമർശനങ്ങളിൽ നിന്ന് പിന്മാറണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കോൺഗ്രസിനെപ്പോലെ വലിയ പാർട്ടികൾ ഇത്തരം തീരുമാനമെടുക്കും. ഭരണഘടനപരമായി ഒരു സ്ഥാനാർഥിക്ക് ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കാം. റായ്ബറേലിയിൽ രാഹുൽ വിജയിച്ച് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ അതിന്റെ ആഘോഷമാവും മണ്ഡലത്തിലുണ്ടാവുക.
രാഹുൽ റായ്ബറേലിയിൽ മത്സരിക്കണമെന്ന് ലീഗും ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് എളുപ്പമല്ലെന്ന് ബോധ്യപ്പെട്ടുവെന്നും അതുകൊണ്ടാണ് പ്രധാനമന്ത്രിയടക്കം കടുത്ത വര്‍ഗീയ പ്രസംഗം നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.