എല്ലാ ട്രഷറികളിലും പരിശോധന, ഒാൺലൈൻ സംവിധാനത്തിൽ സെക്യൂരിറ്റി ഒാഡിറ്റിങ്
text_fieldsതിരുവനന്തപുരം: കാട്ടാക്കടയിൽ ട്രഷറിയിലെ പണം സാേങ്കതിക സംവിധാനങ്ങളുടെ ചുമതലയുണ്ടായിരുന്ന കോഒാഡിേനറ്റർ സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയത് പിടിക്കപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പരിശോധന നടത്തുന്നു. കാട്ടാക്കട ജില്ല ട്രഷറിയിലേതിന് സമാനമായി ഒാൺലൈൻ സംവിധാനത്തിലെ പഴുതുകൾ ഉപയോഗിച്ച് മറ്റെവിടെയെങ്കിലും ക്രമക്കേട് നടന്നിട്ടുേണ്ടാ എന്നതാണ് അന്വേഷിക്കുന്നത്.
കേന്ദ്രീകൃത ഒാൺലൈൻ സംവിധാനമായതിനാൽ തിരുവനന്തപുരത്തെ ഡയറക്ടേററ്റിൽ ഇരുന്നും സംസ്ഥാന വ്യാപക ഇടപെടലുകൾ പരിേശാധിക്കാം. എല്ലാ ട്രഷറികളിലെയും പഴയ ഇടപാടുകളുടെ രേഖകൾ പരിശോധിച്ച് തുടങ്ങിയതായാണ് വിവരം. സമാന്തരമായി സോഫ്റ്റ്വെയർ സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിനും ട്രഷറി വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.
കേന്ദ്ര െഎ.ടി മന്ത്രാലയത്തിന് കീഴിലുള്ള എസ്.ടി.ക്യൂ.സിയുടെ (സ്റ്റാൻറാർഡൈസേഷൻ ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ) നേതൃത്വത്തിൽ സെക്യൂരിറ്റി ഒാഡിറ്റിങ് നടത്തും. ഇതിന് പുറമെ പഴുതുകളെല്ലാം ഒഴിവാക്കി ട്രഷറിയിലെ ഒാൺലൈൻ സംവിധാനം സുരക്ഷിതവും ഭദ്രവുമാക്കുന്നതിന് പുറത്തുനിന്നുളള കൺസൾട്ടൻസിയെ നിയോഗിക്കാനും തീരുമാനിച്ചുണ്ട്. കൺസൾട്ടൻസിയെ കണ്ടെത്തുന്നതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ആഗസ്റ്റിൽ തന്നെ പ്രശ്നം പൂർണമായും പരിഹരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കാട്ടാക്കട ജില്ല ട്രഷറിയിലെ ക്രമക്കേട് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുന്നതിനായി ട്രഷറി ജോയൻറ് ഡയറക്ടറെ ചുമതലപ്പെടുത്തി. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്ത കാട്ടാക്കട ജില്ല ട്രഷറിയിലെ കോഒാഡിനേറ്റർ ആർ.പി. ബിനോജ്കുമാറിെൻറ മറ്റ് ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. ഇയാളുടെ അക്കൗണ്ടിൽനിന്ന് നടന്നിട്ടുള്ള ഇടപാടുകളാണ് പരിശോധിക്കുന്നത്.സമ്പൂർണ കമ്പ്യൂട്ടർവത്കരണം ഏർപ്പെടുത്തിയതിനെ തുടർന്ന് െഎ.ടി വൈദഗ്ധ്യമുള്ളവരെയാണ് ഒാേരാ ജില്ല ട്രഷറിയിലും കോഒാഡിേനറ്റർമാരായി നിയമിച്ചിരുന്നത്.
സോഫ്റ്റ്വെയർ സംബന്ധിച്ച ഇടപെടലുകൾക്കുള്ള പ്രത്യേക അധികാരവും അഡ്മിനിസ്ട്രേറ്റർ എന്ന പദവിയും ഇവർക്കുണ്ട്. ഇൗ സാധ്യതകൾ ദുരുപയോഗം ചെയ്താണ് ബിനോജ് കുമാർ 3,54,300 രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന് കണ്ടെത്തിയത്. ഇതിൽ 2,84,300 രൂപ പിൻവലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.