മാധ്യമ പ്രവർത്തകരുടെ വീടുകളിൽ നടത്തിയ റെയ്ഡും അറസ്റ്റും അപലപനീയം-കെ.യു.ഡബ്യു.ജെ.
text_fieldsദേശീയ തലത്തിൽ തന്നെ പ്രമുഖരായ മാധ്യമപ്രവർത്തകരുടെ ഡൽഹിയിലെ വീടുകളിൽ ഇന്ന് രാവിലെ നടന്ന അനധികൃത പൊലീസ് റെയ്ഡിനെയും ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പൂർകായസ്ഥ അടക്കമുള്ള മാധ്യമ പ്രവർത്തകരുടെ അറസ്റ്റിനെയും കേരള പത്രപ്രവർത്തക യൂണിയൻ അപലപിച്ചു. ഏത് കേസിനു വേണ്ടിയാണ് റെയ്ഡ് എന്നതു പോലും വെളിപ്പെടുത്താതെയാണ് പൊലീസ് നടപടി.
മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പിടിച്ചെടുത്തു. മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി വാർത്തയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും ജനാധിപത്യ അവകാശ നിഷേധവുമാണ് ഈ നടപടി. ഈ ജനാധിപത്യ വിരുദ്ധ, നിയമവിരുദ്ധ നടപടികൾക്ക് നിർദേശം നൽകിയവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.