ഇനി സ്ഥലംമാറ്റമല്ല, സർവിസിൽ നിന്ന് നീക്കും
text_fieldsതൃശൂർ: ജയിലിലെ പരിശോധനക്ക് പിന്നാലെ ഒരു മണിക്കൂറോളം ജയിലിൽ ചിലവിട്ട ഡി.ജി.പി ഋഷി രാജ് സിങ് ജീവനക്കാർക്ക് നൽകിയത് കർശന താക്കീത്.
ഇതുവരെ കുഴപ്പങ്ങളെന്തെങ്കിലും ഉണ്ടായാൽ സ്ഥലം മാറ്റമോ, പേരിനുള്ള സസ്പെൻഷനോ മാത്രമായിരുന്നുവെങ്കിൽ ഇനിയുണ്ടാവുക സർവിസിൽ നിന്ന് നീക്കുകയാണെന്ന് ഡി.ജി.പി വ്യക്തമാക്കി.
ജയിലിനകത്തേക്ക് ഒന്നും വായുവിലൂടെ പറന്നെത്തുന്നില്ല. തടവുകാരുമായി ജീവനക്കാർക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്നതിെൻറ സൂചനയാണ് പരിശോധനയിൽ വ്യക്തമാകുന്നത് എന്ന് സൂചിപ്പിച്ചായിരുന്നു ജീവനക്കാർക്കുള്ള താക്കീത്.
ജീവനക്കാർക്കിടയിലും മിന്നൽ പരിശോധന നടത്തുമെന്നും അറിയിച്ചത്രെ. ജീവനക്കാർ മാധ്യമങ്ങളോട് വിവരങ്ങൾ പങ്കുവെക്കുന്നതിനെതിരേയും ഡി.ജി.പി കർശന നിർദേശം നൽകിയിട്ടുണ്ടത്രെ.
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും റെയ്ഡ്
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും റെയ്ഡ്. ഇന്നലെ നടന്ന റെയ്ഡിൽ നാല് മൊബൈൽ ഫോണുകൾ, 2500 രൂപ, 20 ഗ്രാം കഞ്ചാവ്, നിരവധി ചാർജറുകൾ, പ്ലഗ് ഹോൾഡറുകൾ എന്നിവ കണ്ടെടുത്തു. ജയിൽ ഡി.ജി.പിയുടെ പ്രത്യേക നിർദേശത്തിെൻറ അടിസ്ഥാനത്തിൽ സെൻട്രൽ ജയിൽ സൂപ്രണ്ട് ടി. ബാബുരാജിെൻറ നേതൃത്വത്തിലായിരുന്നു റെയ്ഡ്. തുടർച്ചയായ രണ്ടാംദിനമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ റെയ്ഡ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.