ബിലീവേഴ്സ് ചര്‍ച്ച് ആസ്ഥാനത്ത് റെയ്ഡ്; നിര്‍ത്തിയിട്ട കാറില്‍നിന്ന് പിടിച്ചത് 55 ലക്ഷം
text_fieldsതിരുവല്ല: ബിലീവേഴ്സ് ചർച്ചിെൻറ തിരുവല്ലയിലെ ആസ്ഥാനത്തും സ്ഥാപനങ്ങളിലും ആദായ നികുതി വിഭാഗത്തിെൻറ നേതൃത്വത്തിൽ റെയ്ഡ്. മഞ്ഞാടിയിലെ ഗോസ്പൽ ഫോർ ഏഷ്യയിലും കുറ്റപ്പുഴയിലെ സഭ ആസ്ഥാനത്തും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ആദായ നികുതി ഉദ്യോഗസ്ഥർ വ്യാഴാഴ്ച പരിശോധനക്ക് എത്തിയത്. സഭ ആസ്ഥാന വളപ്പിൽ പാർക്ക് ചെയ്ത കെ.പി യോഹന്നാെൻറ സഹായിയുടെ കാറിെൻറ ഡിക്കിയിൽനിന്ന് 57 ലക്ഷം രൂപ അന്വേഷണ സംഘം പിടിച്ചെടുത്തു.
ബിലീവേഴ്സ് ചർച്ചുമായി ബന്ധെപ്പട്ട സംസ്ഥാനത്തെ 40 സ്ഥാപനങ്ങളിലും ഇതോടൊപ്പം റെയ്ഡ് നടന്നു. ചില നിർണായക രേഖകൾ കണ്ടെത്തിയതായി സൂചനയുണ്ട്. ലോക്കൽ പൊലീസിനെ അറിയിക്കാതെയാണ് സംഘം എത്തിയത്. കോട്ടയത്തുനിന്നുള്ള പൊലീസാണ് കാവൽ നിന്നത്. മറ്റ് സംസ്ഥാനങ്ങളിൽ സഭയുടെ സ്ഥാപനങ്ങളുള്ള ഇടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്ന സംഘത്തിലുണ്ട്.
സഭ പി.ആർ.ഒയുടേതടക്കം മൊബൈൽ ഫോണുകളും സംഘം പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്തു. ഇതര സംസ്ഥാനങ്ങളിൽനിന്നടക്കമുള്ള ആദായ നികുതി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. 30 വാഹനങ്ങളിലായാണ് സംഘം എത്തിയത്.
വ്യാഴാഴ്ച പുലർച്ച മൂന്നോടെ കോട്ടയത്തുനിന്ന് എത്തിയ ആദ്യസംഘത്തിെൻറ നേതൃത്വത്തിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ് പരിശോധന ആരംഭിച്ചത്. ആറേ മുക്കാലോടെ രണ്ടാം സംഘവും എത്തി. തുടർന്നാണ് സഭ ആസ്ഥാനത്തും ഗോസ്പൽ ഫോർ ഏഷ്യയിലും പരിശോധന ആരംഭിച്ചത്.
രാത്രി ഏറെ വൈകിയും പരിശോധന തുടരുകയാണ്. യോഹന്നാനും അദ്ദേഹം നേതൃത്വം നല്കുന്ന ബിലീവേഴ്സ് ചര്‍ച്ചും ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റും വിദേശനാണയ വിനിമയചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്ന് നേരത്തേ പരാതി ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.