പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ്
text_fieldsകണ്ണൂർ: പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ്. താണ, പ്രഭാത് ജങ്ഷൻ, മട്ടന്നൂർ, ചക്കരകല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കണ്ണൂർ ടൗൺ പൊലീസ് ആണ് റെയ്ഡിന് നേതൃത്വം നൽകുന്നത്. താണയിൽ റെയ്ഡ് നടത്തിയ സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടറും മൊബൈൽ ഫോണും പിടിച്ചെടുത്തതായാണ് വിവരം.
ഹർത്താലിന്‍റെ ഗൂഢാലോചനയുടെ ഉറവിടം, സാമ്പത്തിക സ്രോതസ് എന്നിവ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് റെയ്ഡ്. പോപുലർ ഫ്രണ്ട് പ്രവർത്തകരുമായി ബന്ധമുള്ളതും ഓഹരി പങ്കാളിത്തമുള്ളതുമായ സ്ഥാപനങ്ങളിലാണ് പരിശോധന.
പോപുലർ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1287 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കിയതായി പൊലീസ് അറിയിച്ചു.
വിശദവിവരങ്ങള്‍ താഴെ:
(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)
- തിരുവനന്തപുരം സിറ്റി - 25, 52, 151
- തിരുവനന്തപുരം റൂറല്‍ - 25, 132, 22
- കൊല്ലം സിറ്റി - 27, 169, 13
- കൊല്ലം റൂറല്‍ - 12, 85, 63
- പത്തനംതിട്ട - 15, 111, 2
- ആലപ്പുഴ - 15,19, 71
- കോട്ടയം - 28, 215, 77
- ഇടുക്കി - 4, 16,3
- എറണാകുളം സിറ്റി - 6, 5, 16
- എറണാകുളം റൂറല്‍ - 17, 21, 22
- തൃശൂര്‍ സിറ്റി - 10, 18, 14
- തൃശൂര്‍ റൂറല്‍ - 9, 10, 10
- പാലക്കാട് - 7, 46, 35
- മലപ്പുറം - 34, 141, 128
- കോഴിക്കോട് സിറ്റി - 18, 26, 21
- കോഴിക്കോട് റൂറല്‍ - 8,14, 23
- വയനാട് - 5, 114, 19
- കണ്ണൂര്‍ സിറ്റി - 26, 31, 101
- കണ്ണൂര്‍ റൂറല്‍ - 7, 10, 9
- കാസര്‍കോട് - 10, 52, 34
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.