ഗുണ്ടാപ്രവർത്തനം തടയാന്‍ തിരുവനന്തപുരം നഗരത്തിൽ വ്യാപക റെയ്ഡ്
text_fieldsതിരുവനന്തപുരം: ഗുണ്ടാ പ്രവർത്തനങ്ങൾ തടയുന്നതിെൻറ ഭാഗമായി നഗരത്തിൽ പൊലീസ് വ്യാപക റെയ്ഡ് നടത്തി. ഗുണ്ടാ നിയമപ്രകാരം മുമ്പ് കേസെടുത്തിട്ടുള്ള പ്രതികളുടെ വീടുകൾ കേന്ദ്രീകരിച്ചും കഴിഞ്ഞദിവസങ്ങളിൽ നടന്ന അക്രമ കേസുകളിൽ ഉൾപ്പെട്ട പ്രതികളെയും കണ്ടെത്താൻ ലക്ഷ്യമിട്ടായിരുന്നു പരിശോധന. 11 പേരെ അറസ്റ്റ് ചെയ്തതായും നാടൻ ബോബ് കണ്ടെടുത്തതായും കമീഷണര്‍ അറിയിച്ചു.
ഫോര്‍ട്ട് പൊലീസ് സ്റ്റേഷന് പരിധിയിലെ കരിമഠം കോളനിയില്‍ പൊലീസിനെ ആക്രമിക്കുകയും ബോംെബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികളടക്കം പിടിയിലായി. കേശവദാസപുരം മോസ്ക് ലെയിനില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം ഉണ്ടായത് സംബന്ധിച്ച കേസിലെ പ്രതികളായ രണ്ടുപേരും അറസ്റ്റിലായി.
ഉള്ളൂര്‍ പാറോട്ടുകോണം ലക്ഷം വീട് കോളനിയില്‍ അവശു രതീഷ് എന്ന് വിളിക്കുന്ന രതീഷി(35)നെയാണ് ഇന്നലെ പിടികൂടിയത്. ശാന്തിപുരം കല്ലികോട് വീട്ടില്‍ ശബരി എന്ന സ്റ്റീഫനെ (29) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മെഡിക്കല്‍കോളജ് എസ്.എച്ച്. ഹരിലാലിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
നിരവധി കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പനങ്ങ രാജേഷിെൻറ പാറോട്ടുകോണത്തെവീട്ടില് നിന്നാണ് നാടന്‍ ബോംബ് കണ്ടെടുത്തത്. കഴിഞ്ഞ 29ന് മണ്ണന്തല സ്റ്റേഷന് പരിധിയില്‍ ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏല്പിക്കാന് ശ്രമിച്ച കേസിലെ പ്രതിയാണ് രാജേഷ്. പൊലീെസത്തുമ്പോള് ഇയാള്‍ വീട്ടിലില്ലായിരുന്നു. തുടര്‍ന്ന് അവിടെ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് സ്ക്വാെഡത്തി ബോംബ് നിര്‍വീര്യമാക്കി. വരുംദിവസങ്ങളിലും നഗരത്തില്‍ ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിലുള്ള ശക്തമായ നടപടികള്‍ തുടരുമെന്നും കമീഷണര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.