മംഗലാപുരത്തെ മണ്ണിടിച്ചിൽ: വെള്ളിയാഴ്ച റദ്ദാക്കിയ ട്രെയിനുകൾ
text_fieldsകോഴിക്കോട്: മംഗലാപുരം ജങ്ഷന് സമീപം കുലശേഖറിൽ കൊങ്കൺ റെയിൽപാതയിൽ മണ്ണിടി ഞ്ഞതിനാൽ ട്രെയിനുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. പാലക്കാട് ഡിവിഷനിൽപെട്ട ഇവിടെ വലിയ കുന്നിെൻറ ഭാഗമാണ് വെള്ളിയാഴ്ച ഇടിഞ്ഞ് ട്രാക്കിേലക്ക് വീണത്. എറണാക ുളത്തുനിന്ന് ഡൽഹി നിസാമുദ്ദീനിേലക്കുള്ള മംഗള എക്സ്പ്രസും കൊച്ചുവേളിയിൽനിന്ന് ഡറാഡൂണിലേക്കുള്ള വണ്ടിയും മാത്രമാണ് കേരളത്തിൽനിന്ന് കൊങ്കൺ വഴി യാത്രപോയത്.
തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി എക്സ്പ്രസും െകാച്ചുവേളി ഇന്ദോർ എക്സ്പ്രസും ഷൊർണൂർ, ഈറോഡ്, ജോലാർപേട്ട, കാട്പ്പാടി, റെനിഗുണ്ട വഴി തിരിച്ചുവിട്ടു. നാഗർകോവിൽ-മുംബൈ സി.എസ്.ടി എക്സ്പ്രസ് ഡിണ്ടിഗൽ വരെ മാത്രമാണ് ഓടിയത്. മണ്ണിടിച്ചിൽ വിവരമറിഞ്ഞതോടെ തിരുവനന്തപുരം-ലോക്മാന്യ തിലക് നേത്രാവതി എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിച്ചു. ഈ ട്രെയിനുകൾക്കായി കാത്തിരുന്ന മലബാറിലെയടക്കം യാത്രക്കാർ ഇതോടെ പെരുവഴിയിലായി. വിദൂരങ്ങളിൽനിന്ന് നാട്ടിലേക്കുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലും നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.
വെള്ളിയാഴ്ച റദ്ദാക്കിയ ട്രെയിനുകൾ
ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ്, എറണാകുളം-ഓഖ എക്സ്പ്രസ്, നിസാമുദ്ദീൻ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, ജാംനഗർ-തിരുനെൽവേലി എക്സ്പ്രസ്, തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്പ്രസ്, ഓഖ-എറണാകുളം എക്സ്പ്രസ്. മഡ്ഗാവ് -മംഗളൂരു പാസഞ്ചർ, മഡ്ഗാവ് -മംഗളൂരു ഇൻറർസിറ്റി എന്നിവയാണ് െവള്ളിയാഴ്ച മംഗലാപുരം ഭാഗത്ത് ഒാട്ടം റദ്ദാക്കിയത്.
മംഗളൂരു -മഡ്ഗാവ് പാസഞ്ചർ മംഗളൂരു ജങ്ഷനിൽ യാത്ര അവസാനിപ്പിച്ചു. മഡ്ഗാവ്-മംഗളൂരു ഡെമു ട്രെയിൻ തോക്കൂർ സ്റ്റേഷനിലും കുർളയിൽനിന്ന് മംഗളൂരിലേക്കുള്ള മത്സ്യഗന്ധ എക്സ്പ്രസും കുർളയിലേക്കുള്ള മത്സ്യഗന്ധ എക്സ്പ്രസും സൂറത്കല്ലിൽ യാത്ര നിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.