കേരളത്തിന്റെ ആവശ്യം മാനിക്കാതെ റെയിൽവേ
text_fieldsതിരുവനന്തപുരം: പുതിയ ട്രെയിനുകൾ, അധിക സ്റ്റോപ്പുകൾ, സർവിസ് ദീർഘിപ്പിക്കൽ തു ടങ്ങിയ കേരളത്തിെൻറ ആവശ്യങ്ങളോട് മുഖംതിരിച്ച് റെയിൽവേ. ദക്ഷിണ റെയിൽവേ ജനറ ൽ മാനേജർ രാഹുൽ ജെയിൻ വിളിച്ച എം.പിമാരുടെ യോഗത്തിൽ കൊല്ലം, തൃശൂർ, കോഴിക്കോട്, എറണ ാകുളം സൗത്ത് സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താമെന്ന വാഗ്ദാന മല്ലാതെ ആവശ്യങ്ങൾക്കൊന്നും കാര്യമായ മറുപടിയുണ്ടായില്ല. ഇതിനിടെ തിരുവനന്തപുരം ഡിവിഷൻ വിഭജിച്ച് നേമം മുതല്‍ തിരുനെല്‍വേലി വരെ 160 കിലോമീറ്റര്‍ പാത മധുര ഡിവിഷന് കൈമാറണമെന്ന് തമിഴ്നാട്ടിലെ എം.പിമാർ ആവശ്യപ്പെട്ടു.
മധുരയിലേക്ക് നീട്ടില്ല; ബംഗളൂരുവിലേക്ക് അധിക വണ്ടിയുമില്ല
ഗുരുവായൂർ-പുനലൂർ പാസഞ്ചർ ഇൻറർസിറ്റിയായി മധുരയിലേക്ക് നീട്ടണമെന്ന ആവശ്യം സമയപരിമിതി ഉന്നയിച്ച് നിരസിച്ചു. ധൻബാദ്-ആലപ്പുഴ, പുണെ-എറണാകുളം , അജ്മീർ-എറണാകുളം എക്സ്പ്രസുകൾ കൊല്ലത്തേക്ക് നീട്ടണമെന്ന ആവശ്യം കോച്ചുകളുടെ അറ്റകുറ്റപ്പണിക്ക് കൊല്ലത്ത് സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി നിസ്സഹായത അറിയിച്ചു. ബംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ എന്ന ആവശ്യവും തള്ളി. നിലവിൽ കേരളത്തിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും 30 ഒാളം ട്രെയിനുകളുണ്ട്. കൂടുതൽ ട്രെയിനുകളെ ഉൾക്കൊള്ളാൻ സ്ഥലപരിമിതിയാണ് തടസ്സം. ഷൊർണൂർ-എറണാകുളം മൂന്നാം ലൈനിന് റെയിൽവേ ബോർഡ് അനുമതിയുണ്ട്. എന്നാൽ, ഷൊർണൂർ-പാലക്കാട് ലൈൻ മൂന്നുവരിയാക്കുന്നതിന് അനുമതി നൽകിയിട്ടില്ല.
രാജ്യറാണിക്ക് അധിക കോച്ചില്ല
കൊച്ചുവേളി നിലമ്പൂർ രാജ്യറാണി എക്സ്പ്രസിന് കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യം പ്ലാറ്റ്ഫോമുകളുടെ പരിമിതി ചൂണ്ടിക്കാട്ടി തള്ളി. നിലവിൽ 13 കോച്ചുകളാണുള്ളത്. രാജ്യറാണി തിരുവനന്തപുരം വരെ നീട്ടണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഗുരുവായൂർ-തിരുനാവായ ലൈനിൽ ജനകീയ പ്രതിഷേധം മൂലം സർവേ പോലും പൂർത്തിയാക്കാനായിട്ടില്ല.
പൊലീസ് സംരക്ഷണത്തിലും സർവേ നടത്താനാകാത്ത വിധം പ്രതിഷേധം ശക്തമാണ്. സർവേ പൂർത്തിയാക്കിയ ശേഷമേ റെയിൽവേക്ക് എന്തെങ്കിലും ചെയ്യാനാനാകൂ. ഏറ്റുമാനൂർ-ചെങ്ങന്നൂർ പാതയിരട്ടിപ്പിക്കൽ 2020-2021വർഷത്തിൽ കമീഷൻ ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നത്. സംസ്ഥാന സർക്കാർ ഇനി 4.3049 ഹെക്ടർ ഭൂമി ഏറ്റെടുത്ത് കൈമാറാനുണ്ട്. 2019 സെപ്റ്റംബറോടെ ഇത് സംബന്ധിച്ച് നടപടിയാരംഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.
നിലമ്പൂർ-നഞ്ചൻകോട്: സർേവക്ക് അനുമതിയില്ല
നിലമ്പൂർ-വയനാട്-നഞ്ചൻകോട് പാത സർവേക്ക് അനുമതി നൽകിയിട്ടില്ലെന്ന് യോഗത്തിൽ അധികൃതർ വ്യക്തമാക്കി. കേരളത്തിന് കൂടുതൽ കോച്ചുകൾ എന്നതിലും നിരാശാ ജനകമായിരുന്നു പ്രതികരണം. കൊച്ചുവേളിയിൽ അവസാനിക്കുന്ന ട്രെയിനുകൾ തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന് ആവശ്യമുയർന്നെങ്കിലും തിരുവനന്തപുരം സ്റ്റേഷെൻറ സ്ഥല പരിമിതി മൂലം സാധ്യമല്ലെന്നായിരുന്നു മറുപടി. നേമം സെക്കൻഡ് ടെർമിനൽ പദ്ധതി മന്ത്രാലയ പരിഗണനയിലാണെന്നും സാധ്യമാകും വേഗത്തിൽ പ്രാവർത്തികമാകുമെന്നാണ് പ്രതീക്ഷയെന്നും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.