പാതയിരട്ടിപ്പിക്കൽ: കോട്ടയം വഴി ട്രെയിൻ ഗതാഗതം തകരാറിലായി
text_fieldsകോട്ടയം: പാതയിരട്ടിപ്പിക്കലിെൻറ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തകരാറിലായി. പാസഞ്ചർ, മെമു ട്രെയിനുകൾ റദ്ദാക്കിയും ദീർഘദൂര സർവിസുകൾ വഴിതിരിച്ചും വിട്ടതോടെ യാത്രദുരിതം ഇരട്ടിയായി. ഏറ്റുമാനൂർ-കുറുപ്പന്തറ പാതയിൽ ജോലി നടക്കുന്നതിനാൽ മിക്ക ട്രെയിനുകളും പിടിച്ചിട്ടതിനൊപ്പം സമയക്രമം മാറ്റിയതും യാത്രക്കാർക്ക് വിനയായി. രണ്ടുമണിക്കൂർ വൈകിയാണ് ട്രെയിനുകൾ ഒാടിയത്.
കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചർ, കൊല്ലം-എറണാകുളം, എറണാകുളം-കൊല്ലം മെമു എന്നിവ ബുധനാഴ്ച വരെയാണ് റദ്ദാക്കിയത്. പാതയിരട്ടിപ്പിക്കലിെൻറ ഭാഗമായി രാവിലെ 10.30 മുതൽ ഉച്ചക്ക് 1.30 വരെ നിയന്ത്രണം ഏർപ്പെടുത്തിയതാണ് യാത്രക്ലേശം വർധിപ്പിച്ചത്. ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ്, മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് എന്നിവ കുറുപ്പന്തറയിലും തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ്, കന്യാകുമാരി-മുബൈ ജയന്തി ജനത എക്സ്പ്രസ് എന്നിവ കോട്ടയത്തും ഏറെനേരം പിടിച്ചിട്ടു. ഗതാഗത ക്രമീകരണത്തിെൻറ ഭാഗമായി 24ന് കോട്ടയം വഴി തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിലേക്ക് പോകുന്ന ശബരി എക്സ്പ്രസ്, കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ജനശതാബ്ദി എക്സ്പ്രസ്, ന്യൂഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കേരള എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും.
ഇതിനൊപ്പം ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230), മംഗളൂരു സെൻട്രൽ-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് (16649), തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് (12625) എന്നിവ വൈകിയോടും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോർബ-തിരുവനന്തപുരം (22647), ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230), മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് (16649), തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് (12625) എന്നിവയും വൈകിയോടും. ബുധനാഴ്ച 24ന് കന്യാകുമാരി-മുംബൈ ജയന്തി ജനത എക്സ്പ്രസ് (16382) വൈകിയോടും.
സിഗ്നൽ തെറ്റിച്ച് ട്രെയിൻ യാത്ര: ഷൊർണൂരിൽ 22ന് തെളിവെടുപ്പ്
ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ തെറ്റായ സിഗ്നലനുസരിച്ച് ട്രെയിൻ പുറപ്പെട്ട സംഭവത്തിൽ തിങ്കളാഴ്ച തെളിവെടുപ്പ് നടക്കും. മംഗലാപുരം-ചെന്നൈ മെയിലാണ് ശനിയാഴ്ച രാത്രി സിഗ്നൽ ലഭിക്കാതെ പാലക്കാട് ഭാഗത്തേക്ക് ഓടിത്തുടങ്ങിയത്. അഞ്ചാം പ്ലാറ്റ്ഫോമിൽ നിന്നിരുന്ന ലോക്കോ പൈലറ്റ് നാലാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നിരുന്ന ട്രെയിനിന് സിഗ്നൽ നൽകിയത് കണ്ട് തെറ്റിദ്ധരിച്ച് പുറപ്പെടുകയായിരുന്നു. ലോക്കോ പൈലറ്റിെൻറ നോട്ടപ്പിശകാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ട്രെയിൻ നീങ്ങുന്നത് ശ്രദ്ധയിൽപെട്ട സ്റ്റേഷൻ അധികൃതർ ഉടൻ ലോക്കോ പൈലറ്റിനെ ബന്ധപ്പെട്ട് നിർത്തിച്ചതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. സിഗ്നൽ തെറ്റി ഓടിയതോടെ ട്രാക്കുകൾ മാറ്റിവിടുന്ന ‘പോയൻറും’ തകരാറിലായി. ഇതോടെ, മറ്റ് ട്രെയിനുകൾക്ക് പ്രവേശിക്കാനും പോകാനും പറ്റാതായി. ഗതാഗതം സാധാരണ നിലയിലായപ്പോഴേക്കും രാത്രി വൈകിയിരുന്നു. ലോക്കോ പൈലറ്റിനെ ഡ്യൂട്ടിയിൽനിന്ന് മാറ്റി ശാരീരികപരിശോധനക്ക് വിധേയനാക്കി. അടുത്തിടെ മൂന്നാം തവണയാണ് സ്റ്റേഷനിൽ ട്രാക്ക് തെറ്റി ട്രെയിൻ ഓടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.