മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് റെയിൽവേക്ക് നഷ്ടം 800 കോടി
text_fieldsപത്തനംതിട്ട: കോവിഡിനെ തടുക്കാൻ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് മൂന്ന് മാസത്തിനിടെ റെയിൽവേക്ക് സംസ്ഥാനത്തുനിന്ന് 800 കോടിയുടെ വരുമാന നഷ്ടം. തിരുവനന്തപുരം ഡിവിഷനിൽ 140 കോടിയും പാലക്കാട് ഡിവിഷനിൽ 90-100 കോടിയുമാണ് ഒരുമാസത്തെ വരുമാന നഷ്ടമായി കണക്കാക്കുന്നത്. ഇന്ത്യൻ റെയിൽവേക്ക് ഇക്കാലയളവിൽ 75,000 കോടിയുടെ നഷ്ടമാണ് റെയിൽവേ ബോർഡിെൻറ പ്രാഥമിക കണക്കെടുപ്പിൽ വ്യക്തമായത്. പ്രധാന വരുമാന നഷ്ടം യാത്രാവണ്ടികളിൽനിന്നാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ലഭിച്ച വരുമാനവുമായുള്ള താരതമ്യകണക്കാണ് റെയിൽവേ സാമ്പത്തികകാര്യ വിഭാഗം തയാറാക്കിയത്.
ആറു ഡിവിഷനുകളുള്ള ദക്ഷിണ റെയിൽവേയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ വരുമാനം 9000 കോടിയായിരുന്നു. അേതസമയം, ലോക്ഡൗൺ മാസങ്ങളിൽ തിരുവനന്തപുരം ഡിവിഷന് ചരക്കുവണ്ടികളിലൂടെ 39 കോടിയും പാലക്കാട് ഡിവിഷന് 21 കോടിയും വരുമാനം ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ചരക്കു ഗതാഗതത്തിൽ കേരളത്തിൽ നഷ്ടം സംഭവിച്ചിട്ടില്ല. നടപ്പുസാമ്പത്തിക വർഷം 10 ശതമാനംവരെ വരുമാന വർധനയാണ് റെയിൽവേ കണക്കാക്കിയിരുന്നത്. മാർച്ച് 24ന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ യാത്രാവണ്ടികൾ പൂർണമായും സർവിസ് നിർത്തിയിരുന്നു. ചരക്കുവണ്ടികൾ മാത്രമാണ് ഒാടിയത്. കുടുങ്ങിക്കിടക്കുന്നവരെ നാടുകളിലെത്തിക്കാൻ സർവിസ് നടത്തിയ ശ്രമിക്-സ്പെഷൽ െട്രയിനുകളിൽനിന്നുള്ള വരുമാനം തുച്ഛമായിരുന്നു. യാത്രാ ടിക്കറ്റും ചരക്കുനീക്കവുമാണ് റെയിൽവേയുടെ പ്രധാന വരുമാന മാർഗം. തിരുവനന്തപുരം ഡിവിഷനിൽ 167ഉം പാലക്കാട് ഡിവിഷനിൽ 160ഉം െട്രയിനുകളാണ് സർവിസ് നടത്തിയിരുന്നത്.
വരുമാനത്തിൽ കാര്യമായ കുറവുവന്നതോടെ െചലവ് നിയന്ത്രിക്കാൻ േബാർഡ് കർശന നിർദേശമാണ് സോണൽ -ഡിവിഷൻ മേധാവികൾക്ക് നൽകിയിരിക്കുന്നത്. പദ്ധതികൾ തരംതിരിച്ച് ചെലവിനത്തിൽ ശതമാനക്കണക്ക് നിജപ്പെടുത്തി. ഇതോടെ കേരളത്തിലേതു ഉൾപ്പെടെ 200 പദ്ധതികളാണ് മന്ദഗതിയിലായത്. രാജ്യമൊട്ടുക്കും പാതയിരട്ടിപ്പിക്കലും വൈദ്യുതീകരണവും മേൽപാലം നിർമാണവും തടസ്സപ്പെട്ടവയിൽപെടും. 82 പാലങ്ങളുടെ പുനർനിർമാണം, 48 അടിപ്പാതകൾ, 16 നടപ്പാലങ്ങളും ഇവയിൽപെടും. ഇതിനിടെ സുരക്ഷാ വിഭാഗം ഒഴിച്ചുള്ള അവിദഗ്ധ നിയമനങ്ങൾക്ക് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തി. ഇതനുസരിച്ച് ഗ്രൂപ് ഡിയിൽ നികത്താതെ കിടക്കുന്ന തസ്തികകളുടെ എണ്ണം ലക്ഷം കവിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.