59 രൂപയുണ്ടായിരുന്ന ഊണിന് ഇനി 95 രൂപ, ചിക്കൻ ബിരിയാണിക്ക് 100 രൂപ; റെയിൽവേ ഭക്ഷണത്തിന് തീവില
text_fieldsഷൊർണൂർ: റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിലെ വിഭവങ്ങളുടെ വില കുത്തനെ കൂട്ടി റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോർപറേഷന് ഉത്തരവിറക്കി. വർധന ഈ മാസം 24 മുതല്‍ പ്രാബല്യത്തിലായി. അഞ്ച് ശതമാനം ജി.എസ്.ടി ഉള്‍പ്പെടെയാണ് പുതുക്കിയ വില. 59 രൂപയുണ്ടായിരുന്ന ഊണിന് ഇനി 95 രൂപ നല്‍കണം.
പഴംപൊരിക്ക് 20 രൂപയാണ് പുതുക്കിയ വില. നേരേത്ത 13 രൂപയുണ്ടായിരുന്ന പഴംപൊരിക്ക് 55 ശതമാനമാണ് വിലവർധന. മുട്ടക്കറിയുടെ വില 32ല്‍നിന്ന് 50 രൂപയും കടലക്കറിയുടെ വില 28 രൂപയില്‍നിന്ന് 40 രൂപയുമാക്കി. പരിപ്പുവട, ഉഴുന്നുവട, സമോസ എന്നിവ സെറ്റിന് 17 ആയിരുന്നത് 25 രൂപയായി. ചിക്കൻ ബിരിയാണിക്ക് ഇനി 100 രൂപയും മുട്ട ബിരിയാണിക്ക് 80 രൂപയും വെജിറ്റബിള്‍ ബിരിയാണിക്ക് 70 രൂപയും നല്‍കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.