റെയിൽവേ മേൽപാലം: നിർമാണത്തിന് ത്രികക്ഷി കരാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ റെയിൽവേ മേൽപാലങ്ങളും അടിപ്പാതകളും നിർമിക്കുന്നു. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയില്‍വേ മന്ത്രാലയവും സംസ്ഥാന സര്‍ക്കാറും തമ്മില്‍ ത്രികക്ഷി ധാരണ ഒപ്പിടാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു.സംസ്ഥാനത്ത് 428 ലെവല്‍ ക്രോസുകളാണുള്ളത്. ഇതില്‍ 143 എണ്ണത്തിലാണ് ഗതാഗതം കൂടുതൽ. ഈ ലെവല്‍ ക്രോസുകളുടെ എണ്ണം കുറച്ച് മേൽപാലങ്ങളും അടിപ്പാതകളും നിര്‍മിക്കാനാണ് ധാരണപത്രം. ഇതിെൻറ ഭാഗമായി ഏറ്റെടുക്കേണ്ട പാലങ്ങളുടെ പട്ടിക പൊതുമരാമത്ത് വകുപ്പ് തയാറാക്കും. ധാരണപത്രം ഒപ്പിട്ട് ഒരു മാസത്തിനകം പട്ടിക കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയത്തിന് കൈമാറും.
മറ്റ് തീരുമാനങ്ങൾ:
•ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജീവനക്കാര്‍ക്ക് 10ാം ശമ്പള പരിഷ്കരണം അനുവദിക്കും.
•മത്സ്യഫെഡില്‍ ഒരു ഡെപ്യൂട്ടി മാനേജര്‍ (ഐ.ടി) തസ്തിക സൃഷ്ടിക്കും. കരാറടിസ്ഥാനത്തില്‍ അസിസ്റ്റൻറ് മാനേജറെ (ഐ.ടി) നിയമിക്കാൻ അനുമതി നല്കി.
•സംസ്ഥാന ഭക്ഷ്യ കമീഷനില്‍ പൊതുവിഭാഗത്തില്‍ അംഗമായി കൊല്ലം കോർപറേഷനിലെ മുൻ മേയർ സബിദ ബീഗത്തെ നിയമിക്കും.
•സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയിലായ പ്രീതു ജയപ്രകാശിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.