1.5 കിലോ കഞ്ചാവുമായി റെയില്‍വേ പാന്‍ട്രികാര്‍ ജീവനക്കാരന് അറസ്റ്റില്‍
text_fieldsപത്തനാപുരം: 1.5 കിലോ കഞ്ചാവുമായി റെയില്‍വേ പാന്‍ട്രികാര്‍ ജീവനക്കാരന് അറസ്റ്റിൽ. മധ്യപ്രദേശ് ഭിന്ത് കനാവർ മഞ്ചാര മടെകെ ഗാഡിയ 102ൽ വിജയ് കരൺ സിംഗാണ് പിടിയിലായത്.
ക്രിസ്മസ്-പുതുവത്സരവേളകള്ക്കായി ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപന നടത്താനായി കടത്തി കൊണ്ട് വന്നതാണ് കഞ്ചാവ്. പത്തനാപുരം എക്സൈസ് സർക്ക്ൾ ഇൻസ്പെക്ടർ ജി. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്തനാപുരത്ത് നിന്ന് പ്രതിയെ പിടികൂടിയത്. തുടർ അന്വേഷങ്ങൾക്കായി പത്തനാപുരം എക്സൈസ് റേഞ്ചിന് കൈമാറിയിട്ടുണ്ട്.
പല സ്ഥലങ്ങളിലും അതിഥി തൊഴിലാളികൾ താമസിക്കുന്നയിടങ്ങളിൽ കഞ്ചാവ് വിൽക്കാറുണ്ടെന്നും റെയിൽവേ പാൻട്രി കാർ ജീവനക്കാരനായതിൽ ട്രെയിൻ വഴി കഞ്ചാവ് കടത്തി കൊണ്ട് വരാറുണ്ടെന്നും ഇയാള്‍ മൊഴി നല്കി. എക്സൈസ് ഇൻസ്പെക്ടർ ജിഞ്ചു, സജിജോൺ, അനീഷ് അർക്കജ്, അനിൽകുമാർ, അരുൺകുമാർ, സുജിൻ ലതീഷ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.