Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2018 5:52 PM IST Updated On
date_range 7 May 2019 12:30 PM ISTസംഘ്പരിവാർ ഭീഷണി: തിരൂരിൽ വാഗൺ ദുരന്തത്തിെൻറ ചിത്രങ്ങൾ മായ്ച്ചു
text_fieldsbookmark_border
തിരൂർ: സംഘ്പരിവാർ സംഘടനകളുടെ ഭീഷണി കാരണം വാഗൺ ദുരന്തത്തിെൻറ ചിത്രങ്ങൾ റെയിൽവേ അധികൃതർ മായ്ച്ചു. തിരൂർ റെയിൽവേ സ്റ്റേഷൻ സൗന്ദര്യവത്കരണ ഭാഗമായി രണ്ട് ദിവസങ്ങളിലായി വരച്ച ചിത്രങ്ങളാണ് തിങ്കളാഴ്ച പുലർച്ചയോടെ അപ്രത്യക്ഷമായത്. സംഘ് പരിവാർ പ്രവർത്തകർ സ്റ്റേഷനിലെത്തി ചിത്രത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഫോണിലൂടെയും മറ്റും ഇവർ റെയിൽവേ അധികൃതരെ പ്രതിഷേധം അറിയിക്കുകയായിരുന്നു.
തുടർന്ന് ചിത്രങ്ങൾ നീക്കം ചെയ്യാൻ റെയിൽവേ ബോർഡിൽനിന്ന് അടിയന്തര സന്ദേശമെത്തുകയായിരുന്നു. ചിത്രങ്ങൾ ഭീതി സൃഷ്ടിക്കുമെന്ന് കാണിച്ചാണ് റെയിൽവേ ചുമർ പൂർവസ്ഥിതിയിലാക്കാൻ നിർദേശം നൽകിയതെന്നാണ് ഇപ്പോൾ അധികൃതരുടെ വിശദീകരണം. ചുമരുകളിൽ ആലേഖനം ചെയ്യാൻ ഉദ്ദേശിച്ച ചിത്രങ്ങൾക്ക് െറയിൽവേ അധികൃതർ അനുമതി നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story