ദീർഘദൂര െട്രയിനുകൾക്ക് നാലിടത്തുകൂടി റിസർവേഷൻ സൗകര്യം
text_fieldsപാലക്കാട്: നിലവിൽ സർവിസ് നടത്തുന്നതും ജൂൺ ഒന്നു മുതൽ ആരംഭിക്കുന്നതുമുൾപ്പെടെ ആറു ദീർഘദൂര െട്രയിനുകൾക്ക് പാലക്കാട് ഡിവിഷനിൽ നാലു കേന്ദ്രങ്ങളിൽകൂടി റിസർവേഷൻ തുടങ്ങി. പാലക്കാട് ജങ്ഷൻ, തിരൂർ, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയത്.
കോഴിക്കോട്, മംഗളൂരു ജങ്ഷൻ എന്നിവിടങ്ങളിൽ നേരത്തെതന്നെ റിസർവേഷൻ തുടങ്ങിയിരുന്നു. മുംബൈ, ഡൽഹി നഗരങ്ങളിലേക്കുള്ള നേത്രാവതി, മംഗള, തുരന്തോ, രാജധാനി എന്നിവക്കും കേരളത്തിനകത്ത് ഒാടുന്ന രണ്ടു ജനശതാബ്ദികൾക്കുമാണ് ടിക്കറ്റ് റിസർവ് ചെയ്യാൻ സൗകര്യം. രാജധാനി മാത്രമാണ് ഇപ്പോൾ ഒാടുന്നത്.
മറ്റ് അഞ്ചു ട്രെയിനുകൾ ജൂൺ ഒന്നിന് തുടങ്ങും. കേരളത്തിൽനിന്നുള്ള ട്രെയിനുകളെല്ലാം കൊങ്കൺവഴിയാണ്. പാലക്കാട് ജങ്ഷൻ, കോഴിക്കോട്, മംഗളൂരു ജങ്ഷൻ ബുക്കിങ് കേന്ദ്രങ്ങളിൽ ലോക്ഡൗൺ കാലയളവിൽ റദ്ദാക്കിയ ട്രെയിനുകളുടെ ടിക്കറ്റിന് റീഫണ്ട് ലഭിക്കും. യാത്രാതീയതി മുതൽ ആറുമാസം വരെയുള്ളവക്ക് റീഫണ്ട് ലഭ്യമാവുമെന്നതിനാൽ യാത്രക്കാർ തിരക്ക് കൂേട്ടണ്ടെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.