റെയില്‍വേ ട്രാക്കും സിഗ്നല്‍ സംവിധാനങ്ങളും നാടോടികളുടെ ‘വെളിപറമ്പുകളായി’
text_fieldsഗുരുവായൂര്‍: ശബരിമല സീസണില്‍ ചെണ്ട വില്‍ക്കാനെത്തിയ ഉത്തരേന്ത്യന്‍ നാടോടി സംഘങ്ങള്‍ റെയില്‍ ജീവനക്കാരുടെ തൊഴിലിന് തടസ്സമാകുന്നു. റെയില്‍വേ ട്രാക്കും സിഗ്നല്‍ സംവിധാനങ്ങളുടെ ഉപകരണങ്ങളുമൊക്കെ നാടോടി സംഘങ്ങളുടെ വിസര്‍ജന ഇടമായി മാറിയതാണ് തൊഴിലാളികള്‍ക്ക് ദുരിതമായത്. നൂറ് കണക്കിന് നാടോടികളാണ് മേല്‍പ്പാലത്തിന് അടിഭാഗത്ത് തമ്പടിച്ചത്. നാടോടി സംഘങ്ങളെ മാറ്റിപാര്‍പ്പിക്കണമെന്ന് പരിസരത്തെ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.
ഇവര്‍ കടയടച്ച് സമരം നടത്തുകയും ചെയ്തു. വിസര്‍ജ്യങ്ങള്‍ കൂടി കിടക്കുന്നതിനാല്‍ ട്രാക്കില്‍ ജോലികള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് റെയില്‍വേ തൊഴിലാളികള്‍ പറഞ്ഞു. മകര വിളക്ക് കഴിഞ്ഞ് ശബരിമല ഭക്തരുടെ തിരക്കൊഴിയുമ്പോഴാണ് നാടോടി സംഘം ഗുരുവായൂര്‍ വിടുക. അക്കാലമത്രയും എങ്ങനെയാണ് ട്രാക്കിലെ ജോലികള്‍ ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയിലാണ് റെയില്‍വേ തൊഴിലാളികള്‍.
റെയിൽവേ ട്രാക്ക് ശുചിയാക്കി നിലനിർത്തണം -ഡി.ആർ.ഇ.യു
ഗുരുവായൂർ : റെയിൽവേ ട്രാക്കും പരിസരവും നാടോടികളുടെ വിസർജന കേന്ദ്രമാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂനിയൻ (ഡി.ആർ. ഇ.യു) ആവശ്യപ്പെട്ടു. മേൽപ്പാലത്തിന്റെ അടിഭാഗം മുതൽ ഒരു കിലോമീറ്ററോളം മനുഷ്യ വിസർജ്യം നിറഞ്ഞ് കിടക്കുന്ന അവസ്ഥയാണ്. ഈ അന്തരീക്ഷത്തിൽ ട്രാക്കുമാൻ, കീമാൻ,സിഗ്നൽ സ്റ്റാഫ്, ഇലക്ട്രിക്കൽ സ്റ്റാഫ് എന്നിവർക്ക് ഇവിടെ ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ജീവനക്കാർക്ക് പല ആരോഗ്യപരമായ പല പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്.
വിഷയത്തിൽ റെയിൽവേ ഹെൽത്ത് യൂണിറ്റും ആർ.പി.എഫും ഗുരുവായൂർ നഗരസഭയും അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡി.ആർ. ഇ.യു കേന്ദ്ര അസി. സെക്രട്ടറി ദീപ ദിവാകരൻ, ബ്രാഞ്ച് പ്രസിഡന്റ് എം.ബി.അരുൺ, സെക്രട്ടറി എം.എഫ്. നിക്സൻ എന്നിവർ നിവേദനം നൽകി. സ്റ്റേഷൻ മാസ്റ്റർ, റെയിൽവേ ഹെൽത്ത് ഇൻസ്പെക്ടർ, ആർ.പി.എഫ് ഇൻസ്പെക്ടർ എന്നിവർക്കാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.