റെയിൽവേ: തമിഴ്നാടിന് ജാസ്തി, കേരളത്തിന് നാസ്തി
text_fieldsതിരുവനന്തപുരം: റെയിൽവേ ബജറ്റിൽ തമിഴ്നാടിനെ ൈകയയച്ച് സഹായിച്ചും കേരളത്തിനു നേരെ കണ്ണടച്ചും കേന്ദ്രം. കേരളത്തിനുള്ള തുക വർധന തമിഴ്നാടിന് വർധിപ്പിച്ചതിെൻറ നേർപകുതി മാത്രമെന്ന് 2019 മുതലുള്ള മൂന്ന് ബജറ്റുകളും അടിവരയിടുന്നു.
2019 -2020 സാമ്പത്തിക വർഷം 2410 കോടിയാണ് തമിഴ്നാടിെനങ്കിൽ 2021-22 കാലയളവിൽ ഇത് 2972 കോടിയായി. അതേസമയം 2019-20 ൽ കേരളത്തിന് ലഭിച്ച തുക 667 കോടിയായിരുന്നു. പുതിയ ബജറ്റിലിത് 871 കോടിയായി ഉയർന്നു. ഫലത്തിൽ മൂന്ന് ബജറ്റുകളിലുമായി ഇരു സംസ്ഥാനങ്ങൾക്കും ലഭിച്ച തുകയിൽ വലിയ അന്തരമാണുള്ളത്. ഇക്കാലയളവിൽ തമിഴ്നാട് വിഹിത വർധന 562 കോടിയാണെങ്കിൽ കേരളത്തിന് 204 കോടി മാത്രമാണ്.
ഇക്കുറി കേരളം ഏറെ പ്രതീക്ഷ പുലർത്തിയ ശബരിപാതയെ സാേങ്കതിക കാരണങ്ങൾ നിരത്തി അവഗണിച്ച കേന്ദ്രം പക്ഷേ, പുതിയ പാതകളുടെ കാര്യത്തിൽ തമിഴ്നാടിനെ സഹായിച്ചു. മധുര-തൂത്തുക്കുടി, രാമേശ്വരം-ധനുഷ്കോടി എന്നീ പുതിയ ലൈനുകൾക്കായി 95 കോടിയാണ് നീക്കിവെച്ചത്. അങ്കമാലി-ശബരി പാതയുടെ ചെലവായ 2815 കോടിയുടെ പകുതി വഹിക്കാമെന്ന് സർക്കാർ അറിയിച്ചിട്ടും റെയിൽവേ മുഖം തിരിച്ചു.
ടോക്കൺ തുകയെന്ന നിലയിൽ 1000 രൂപ മാത്രമാണ് ബജറ്റിലുള്ളത്. പദ്ധതി കൈവിട്ടിട്ടില്ലെന്നും സജീവ പരിഗണനയിലുണ്ടെന്നുമാണ് ടോക്കൺ തുക വകയിരുത്തിയതിലൂടെയുള്ള സൂചനയെന്നാണ് റെയിൽവേ അധികൃതർ വിശദീകരിക്കുന്നത്. പുതിയ ട്രെയിനുകൾ, സർവിസ് ദീർഘിപ്പിക്കൽ, എൽ.എച്ച്.ബി കോച്ചുകൾ, സ്റ്റേഷൻ നവീകരണം, പാലക്കാട് കോച്ച് ഫാക്ടറി തുടങ്ങി കേരളത്തിെൻറ ആവശ്യങ്ങൾ നിരത്തി സംസ്ഥാനം കേന്ദ്രത്തിന് കത്ത് നൽകിയിരുന്നെങ്കിലും ഒന്നും പരിഗണിച്ചില്ല. 'സൂപ്പർ ക്രിട്ടിക്കൽ പദ്ധതിക'ളായി പരിഗണിച്ച ആറ് പാതയിരട്ടിപ്പിക്കലുകളിൽ രണ്ടെണ്ണം കേരളത്തിലാണെന്നതാണ് ആശ്വാസം.
കുറപ്പന്തറ-ചിങ്ങവനം ലൈനിന് 170 കോടിയും അമ്പലപ്പുഴ ഹരിപ്പാടിന് 15 കോടിയും ലഭിച്ചിട്ടുണ്ട്. നേമം ടെർമിനൽ, കൊച്ചുവേളി എന്നിവക്ക് പതിവ് അവഗണനയാണ് ഇക്കുറിയെങ്കിലും തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് മെച്ചപ്പെട്ട പരിഗണന കിട്ടിയെന്നതും ആശ്വാസകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.