Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിൻ...

ട്രെയിൻ കമ്പാർട്ട്മെന്റുകളിൽ കാമറ സ്ഥാപിക്കൽ പ്രായോഗികമല്ലെന്ന് റെയിൽവേ

text_fields
bookmark_border
ട്രെയിൻ കമ്പാർട്ട്മെന്റുകളിൽ കാമറ സ്ഥാപിക്കൽ പ്രായോഗികമല്ലെന്ന് റെയിൽവേ
cancel

കൊച്ചി‌: കോഴിക്കോട്​ ഏലത്തൂരിലെ ട്രെയിൻ തീ​െവപ്പ്​​ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന ഹരജി ഹൈകോടതി തീർപ്പാക്കി. യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കാത്ത വിധത്തിൽ കാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്​ തൃശൂർ സ്വദേശിയായ പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളം നൽകിയ പൊതുതാൽപര്യ ഹരജിയാണ്​ ചീഫ്​ ജസ്റ്റിസ്​ അധ്യക്ഷനായ ഡിവിഷൻബെഞ്ച്​ തീർപ്പാക്കിയത്​​.

റെയിൽവേ സ്റ്റേഷനുകളിൽ സി.സി.ടിവി കാമറകൾ സ്ഥാപിക്കുന്നത്​ കൊണ്ടുമാത്രം കുറ്റ കൃത്യങ്ങൾ തടയാനാവില്ലെന്നും കമ്പാർട്ട്മെന്‍റുകളിലും സ്ഥാപിക്കണമെന്നുമാണ്​ ഹരജിയിലെ ആവശ്യം. ബോഗികളുടെ വാതിലിന്​ സമീപം കാമറ സ്ഥാപിക്കാനാവും. ട്രെയിനുകളിൽ കുറ്റകൃത്യങ്ങൾ വർധിച്ചിട്ടും ഇവ നിയന്ത്രിക്കാൻ റെയിൽവേ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ഹരജിയിൽ ആരോപിച്ചു.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഇത്തരമൊരു നടപടി പ്രായോഗികമല്ലെന്നും ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഹൈകോടതി നേരത്തേ നൽകിയ നിർ​ദേശങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും റെയിൽവേ വിശദീകരിച്ചു. ഇത്​ പരിഗണിച്ച്​ ഹരജി തീർപ്പാക്കി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railway
News Summary - Railways says installation of cameras in train compartments is not practical
Next Story