Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2023 6:56 PM IST Updated On
date_range 28 Oct 2023 6:59 PM ISTട്രെയിനുകളിൽ ജനറൽ കോച്ചുകൾ വർധിപ്പിച്ച് റെയിൽവേ; ഒക്ടോബർ 30 മുതൽ പ്രാബല്യത്തിൽ
text_fieldsbookmark_border
പാലക്കാട്: ട്രെയിനുകളിൽ തിരക്ക് വർധിക്കുകയും യാത്രക്കാർ കുഴഞ്ഞുവീഴുന്നത് നിത്യസംഭവമാവുകയും ചെയ്തതോടെ സംസ്ഥാനത്തെ ചില ട്രെയിനുകളിലെ അൺറിസർവ്ഡ് (ജനറൽ) കോച്ചുകളുടെ എണ്ണം കൂട്ടി റെയിൽവേ.
എറണാകുളം -കണ്ണൂർ (16305) ഇന്റർസിറ്റി എക്സ്പ്രസ്, ആലപ്പുഴ -കണ്ണൂർ എക്സ്പ്രസ് (16307), കണ്ണൂർ -ആലപ്പുഴ എക്സ്പ്രസ് (16308), കണ്ണൂർ -എറണാകുളം എക്സ്പ്രസ്(16306), ഷൊർണൂർ -തിരുവനന്തപുരം വേണാട് എക്സ്പ്രസ്(16301), തിരുവനന്തപുരം -ഷൊർണൂർ വേണാട് എക്സ്പ്രസ്(16302) ട്രെയിനുകളിലാണ് അധിക അൺറിസർവ്ഡ് കോച്ചുകൾ അനുവദിച്ചത്.
പുതിയ തീരുമാനം ഒക്ടോബർ 30 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story