വഴി നടക്കാനും പണം വേണമെന്ന് റെയിൽവേ
text_fieldsകോട്ടയം: ട്രെയിനുകളടക്കം സ്വകാര്യവത്കരിക്കുന്നതിനിടെ വഴിനടക്കാനും പണം നൽകണമെന്ന് റെയിൽവേ. സ്വന്തം ഭൂമിയിലൂടെയുള്ള റോഡുകൾക്ക് വാടക വേണമെന്നാണ് ആവശ്യം. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് അനുമതി തേടിയ തദ്ദേശസ്ഥാപനങ്ങൾക്ക് ഇതുസംബന്ധിച്ച നിർദേശം കൈമാറി. നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സമീപിക്കുന്നവർക്ക് വാടക നൽകിയാലേ അനുമതി നൽകുന്നുള്ളൂ. ഉപയോഗിച്ചുവരുന്ന റോഡുകൾക്ക് വാടക വേണമെന്ന നിർദേശം പ്രതിഷേധങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഇടറോഡുകൾക്കുപോലും വാടക ചോദിക്കുന്നുണ്ട്.
റെയിൽവേ തദ്ദേശ സ്ഥാപനങ്ങളെ ചൂഷണം ചെയ്യുകയാണ്. ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തും -തദ്ദേശസ്ഥാപന പ്രതിനിധികൾ പറയുന്നു. നേരത്തേ ഇത്തരം റോഡുകളുടെ അറ്റകുറ്റപ്പണിയും റെയിൽവേ നടത്തിയിരുന്നു. എന്നാലിപ്പോൾ നവീകരണം നിർത്തി. ഇതോടെയാണ് തദ്ദേശസ്ഥാപനങ്ങൾ അനുമതി തേടുന്നത്. തുടർന്നാണ് നിബന്ധന വെക്കുന്നത്. അടുത്ത ഘട്ടമായി മുഴുവൻ റോഡുകൾക്കും പണം ആവശ്യപ്പെടുമെന്നാണ് സൂചന. വാടക നൽകിയാലും അറ്റകുറ്റപ്പണി തദ്ദേശസ്ഥാപനങ്ങൾ ചെയ്യേണ്ടിവരും. റോഡുകൾക്കായി ഉപയോഗിക്കുന്ന ഭൂമിയുടെ വില കെട്ടിവെക്കുകയോ വാടക നൽകുകയോ ചെയ്യണമെന്നാണ് നിബന്ധന. ഇതിനായി തദ്ദേശസ്ഥാപനങ്ങൾ ഡിവിഷനൽ മാനേജർമാർക്ക് അപേക്ഷ നൽകണം. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റോഡിെൻറ നീളം, വീതി അടക്കം പരിഗണിച്ച് വാടക നിശ്ചയിക്കും. നഗരസഭകൾക്കും പഞ്ചായത്തുകൾക്കും പ്രത്യേകമാകും തുക. സമയാസമയങ്ങളിൽ കരാർ പുതുക്കേണ്ടിയും വരും. 'വേ ലീവ് 'എന്ന േപരിൽ നേരേത്ത തന്നെ വാടക ഈടാക്കാൻ നിയമമുണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. പക്ഷേ പണം പിരിച്ചിരുന്നില്ല. വഴി അടച്ചുകെട്ടുന്നതുപോലുള്ള നടപടികൾ ഇതിലൂടെ ഒഴിവാക്കാൻ കഴിയുമെന്നും പറയുന്നു.
കോട്ടയം പാത ഇരട്ടിപ്പിക്കലിെൻറ ഭാഗമായി നിരവധി റോഡുകൾ തകർന്നിരുന്നു. ഇവ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുേമ്പാഴും വാടക നൽകണമെന്നാണ് പറയുന്നത്. സമാനമായി റെയിൽേവയുടെ മൈതാനം അടക്കം ഉപയോഗിക്കുന്നവരിൽനിന്ന് പണം ഈടാക്കാനും നീക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.