മഴ കുറഞ്ഞു; കെടുതി രൂക്ഷം
text_fieldsമൂന്നുദിവസം ആർത്തലച്ചുപെയ്ത മഴയുടെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് മഴക്കെടു തി രൂക്ഷം. കനത്തുപെയ്ത മഴക്ക് ഞായറാഴ്ച താൽക്കാലിക ശമനമായതോടെ രക്ഷാദൗത്യങ്ങ ൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും വേഗം കൂടിയിട്ടുണ്ട്. എന്നാൽ, രണ്ടര ലക്ഷത്തോ ളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്. പലയിടങ്ങളിലും ആളുകൾ വീടുകളിലേക്ക ് മടങ്ങിത്തുടങ്ങിയിട്ടുണ്ട്.
ഞായറാഴ്ച 15 പേർ കൂടി മരിച്ചതോടെ നാലു ദിവസത്തിനി ടെ മരിച്ചവരുടെ എണ്ണം 75 ആയി. മലപ്പുറത്ത് ആറും വയനാട്ടിൽ ഒരാളുടെയും മൃതദേഹം കണ്ടെടുത്തു. കണ്ണൂരിൽ രണ്ടു പേരും ഇടുക്കിയിലും തൃശൂരും കോഴിക്കോട്ടും ഒരാൾ വീതവും മരിച്ചു. അതേസമയം, മലപ്പുറം കവളപ്പാറ, വയനാട് പുത്തുമല എന്നിവിടങ്ങളിലെ ഉരുൾപൊട്ടലിൽ കുടുങ്ങിയവരുടെ മൃതദേഹങ്ങൾ ഇനിയും മുഴുവനായി പുറത്തെടുക്കാനായിട്ടില്ല. ഞായറാഴ്ച കവളപ്പാറയിൽ നാലും പുത്തുമലയിൽ ഒരു മൃതദേഹവുമാണ് കണ്ടെടുക്കാനായത്. കവളപ്പാറയിൽ 47ഉം പുത്തുമലയിൽ ഏഴുപേരും മണ്ണിനടിയിൽ തന്നെയാണെന്നാണ് കരുതുന്നത്.
കവളപ്പാറയില്‍ നാലു മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെടുത്തത്. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. മുതിരകുളം മുഹമ്മദ് (50), പട്ടേരി വിക്ടറിെൻറ മകൾ അലീന (നാല്), താന്നിക്കൽ രാഗിണിയുടെ മാതാവ് ദേവയാനി (80), പൂന്താനി അബ്ദുൽ കരീമിെൻറ ഭാര്യ സക്കീന (47) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മലപ്പുറം കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് കണാതായ രണ്ടുപേരുെട മൃതദേഹം കണ്ടെത്തി. ചോലറോഡിലെ ശരത്തിെൻറ ഭാര്യ ഗീതു (22), മകൻ ധ്രുവൻ (ഒന്നര) എന്നിവരുെട മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെത്തിയത്. ശരത്തിെൻറ മാതാവ് സരോജിനിക്കായുള്ള (50) തിരച്ചിൽ തുടരുകയാണ്. പുത്തുമലയിൽ ഉരുൾപൊട്ടലിൽ മരിച്ച ശെൽവെൻറ ഭാര്യ റാണിയുടെ (57) മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ മരിച്ചവരുടെ എണ്ണം പത്തായി.
പച്ചക്കാട് അവറാൻ (68), അബൂബക്കർ (62), ശൈല (32), അണ്ണയ്യ (56), ഗൗരീശങ്കർ (26), നബീസ (72), മുത്താരത്തൊടി ഹംസ (62) എന്നിവരെയാണ് കണ്ടെത്താനുള്ളത്. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് മാട്ടൂല്‍ ടി.കെ.ടി. ഹൗസില്‍ പി.പി. സുബൈര്‍ (38), മക്രേരി പരിയാരം ബാവോട് കെ.വി. ഇഖ്ബാല്‍ (35) എന്നിവരാണ് മരിച്ചത്. തൃശൂർ ചാവക്കാട് ഏനാമാവ് റോഡിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മലപ്പുറം പാലപ്പെട്ടി തെക്കൂട്ട് ഷംസുദ്ദീെൻറ മകൻ ഷാരികും (24) ഇടുക്കി ആനയിറങ്കൽ ജലാശയത്തിൽ വള്ളംമറിഞ്ഞ് കുളപ്പാറച്ചാൽ സാബുവും (55) കോഴിക്കോട് തൂണേരിയിൽ കാറ്റിൽ കടപുഴകിയ മരംമുറിക്കുന്നതിനിടെ മുടവന്തേരി ചട്ടൻറവിട ഇബ്രാഹീമും (52) മരിച്ചു.
മഴയുടെ ശക്തി കുറഞ്ഞതോടെ റെഡ് അലർട്ടുകൾ പിൻവലിച്ചിട്ടുണ്ട്. തിങ്കളാഴ്ച കാസർകോട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.