കാലവർഷക്കെടുതി നേരിടാൻ സമഗ്ര പാക്കേജ് ആവശ്യപ്പെടും - എം.എം മണി
text_fieldsഇടുക്കി: ജില്ലയിൽ കാലവർഷക്കെുടതി നേരിടാൻ ജില്ലാ ഭരണ കൂടത്തിന് അടിയന്തരമായി െചയ്യാവുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്ന് ൈവെദ്യുതി മന്ത്രി എം.എം മണി. കട്ടപ്പനയിൽ നടന്ന അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിെൻറ സഹായം ഉണ്ടെങ്കിൽ മാത്രമേ ദുരന്തത്തിൽ നിന്ന് രക്ഷനേടാൻ സാധിക്കൂ. ജില്ലയിലെ പ്രശ്നങ്ങൾ സംസ്ഥാന സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടുവരും. കഴിയുന്നത്ര സഹായം ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരിത ബാധിതർക്ക് നിലവിൽ നൽകുന്ന സഹായം തുടരും. വീടുകൾ നഷ്ടപ്പെട്ടവർക്ക് കൂടുതൽ സഹായം വേണമെങ്കിൽ അതും ഏർപ്പാടാക്കുമെന്നും മന്ത്രി അറിയിച്ചു. സമഗ്രമായ പാക്കേജ് ആവശ്യപ്പെടാനാണ് തീരുമാനം. ജില്ലയിൽ കൃഷി ആകെ നശിച്ചു. റോഡുകളും തകർന്നിരിക്കുകയാണ്. ദുരന്തം അനുഭവപ്പെട്ട ഇടങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ജില്ലയുടെ പ്രശ്നങ്ങളെല്ലാം യോഗത്തിൽ ചർച്ചയായി. ഇത് സർക്കാറിെൻറ ശ്രദ്ധയിൽ പെടുത്തുമെന്നും മന്ത്രിപറഞ്ഞു.
കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ പാർട്ടികളും ഒന്നിച്ചു നിന്ന് ദുരന്തത്തെ നേരിടാൻ വേണ്ടി പ്രവർത്തിച്ചത് ശ്ലാഘനീയമാണ്. നല്ല പ്രവർത്തനം കാഴ്ചവെച്ച ജില്ലാ ഭരണകൂടത്തെ മന്ത്രി അഭിനന്ദിച്ചു. വനം മന്ത്രി കെ. രാജുവും വാർത്താസമ്മേളനത്തിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.