സംഹാര താണ്ഡവമാടിയ കാലവർഷത്തിന് വിട
text_fieldsതൃശൂർ: കാലവർഷത്തിന് പരിസമാപ്തി. തിങ്കളാഴ്ച മുതൽ തുലാവർഷമാണ്. കാലാവസ്ഥ വ്യതിയാനത്തിെൻറ കയ്യൊപ്പ് ചാർത്തി, ചരിത്രത്തിൽ സമാനതകളില്ലാത്ത ദുരന്തങ്ങൾ പെയ്തിറങ്ങിയതായിരുന്നു ഇൗ കാലവർഷം. പ്രളയം സംഹാരതാണ്ഡവമാടിയിട്ടും ഇക്കാലത്ത് അത്രകൂടുതൽ മഴ രേഖപ്പെടുത്തിയില്ല.
നാല് മാസം പെയ്യേണ്ട മഴ രണ്ടര മാസം കൊണ്ട് ലഭിച്ചുവെന്നത് സവിശേഷമാണ്. കനത്ത മഴ ദിവസങ്ങളുെട എണ്ണം വല്ലാതെ കൂടിയെങ്കിലും അതിനെക്കാൾ നിരീക്ഷണവിധേയമാക്കേണ്ടത് മഴയുടെ ഇടവേളകൾ ഏറിയതാണ്. സെപ്റ്റംബറിൽ സംസ്ഥാനത്തെ പലയിടത്തും പേരിനുപോലും മഴ ലഭിച്ചില്ല.
വേനൽമഴയിൽ അടക്കം ഇത് പ്രകടമാണ്. 380 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 522 ആണ് ലഭിച്ചത്. 37 ശതമാനം കൂടുതൽ ലഭിച്ച സാഹചര്യത്തിൽ ഇടർച്ചയോടെ തുടങ്ങിയ മൺസൂൺ ജൂണിൽ തന്നെ ശരാശരി മഴ നൽകി ദുരന്ത സൂചന നൽകി. 15.6 ശതമാനം അധികമഴയാണ് ജൂണിൽ ലഭിച്ചത്. 650ന് പകരം 751മി.മീ. ജൂലൈയിൽ കുറച്ചുകൂടി ശക്തമായി. 16, 17, 18 ദിവസങ്ങളിൽ പേമാരിയായി. 1376ന് പകരം 1608 മി.മീ മഴയാണ് ജൂലൈയിൽ ലഭിച്ചത്. ആഗസ്റ്റിലാണ് കേരളത്തെ മുക്കിയ പ്രളയം. എട്ടിനും ഒമ്പതിനും തിമിർത്തുപെയ്ത മഴ 11നും ആവർത്തിച്ചു. തുടർന്നാണ് 14 മുതൽ 17 വരെ 92 മണിക്കൂർ നിർത്താതെയുള്ള മഴ.
ആഗസ്റ്റ് ഒന്നു മുതൽ 19വരെ 288 മി.മീ ലഭിക്കേണ്ടിടത്ത് 759 മി.മീ മഴയാണ് ലഭിച്ചത്. അതായത്, 164 ശതമാനം അധികമഴ. ആഗസ്റ്റ് 15ന് തന്നെ സീസണിൽ ലഭിക്കേണ്ട മഴ (2085) കിട്ടി. ആഗസ്റ്റിൽ 1795ന് പകരം 2429 മി.മീ മഴ ലഭിച്ചു. ഒരു കാലവർഷം കേരളത്തിന് ലഭിക്കേണ്ടത് 2040 മി.മീ മാത്രമാണ്. 389 മി.മീ മഴ അധികം. എന്നാൽ, 25ന് ശേഷം മൺസൂൺ ദുർബലമായി.
കണക്ക് പ്രകാരം 2007, 2013 വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞമഴയാണ് ഇക്കുറി ലഭിച്ചത്. 2519 മി.മീ മഴ അഥവാ 24 ശതമാനം കൂടുതൽ മഴയാണ് ഇക്കുറി ലഭിച്ചത്. ഇത്രമേൽ ഭീകരമല്ലാതിരുന്നിട്ടും 2013ലും 2509 മി.മീ മഴ കിട്ടി. 2007ൽ 2471ഉം. 1924ൽ 3115 മി.മീ മഴയാണ് ലഭിച്ചത്. ഇത് വെച്ചുനോക്കുേമ്പാൾ ഇൗ വർഷത്തെ കാലവർഷം പ്രളയദുരന്തം തീർെത്തങ്കിലും ആവശ്യത്തിന് മഴ നൽകിയില്ലെന്ന് അനുമാനിക്കാം. കാലാവസ്ഥ വ്യതിയാനത്തിൽ ഭീകര പ്രതിഭാസങ്ങൾ ഒന്നിന് പിന്നാലെ ഒന്നായ് വരുമെന്ന മുന്നറിയിപ്പു നൽകുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നിരവധി ഉരുൾപൊട്ടലും മറ്റും സൃഷ്ടിച്ച തുലാവർഷമാണ് വരാനിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.