Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് എട്ടുവരെ...

സംസ്ഥാനത്ത് എട്ടുവരെ മഴക്ക്​ സാധ്യത

text_fields
bookmark_border
സംസ്ഥാനത്ത് എട്ടുവരെ മഴക്ക്​ സാധ്യത
cancel

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ സ്ഥി​തി​ചെ​യ്തി​രു​ന്ന തീ​വ്ര​ന്യൂ​ന​മ​ർ​ദം ശ​ക്തി​കൂ​ടി​യ ന്യൂ​ന​മ​ർ​ദ​മാ​യ​ശേ​ഷം ദു​ർ​ബ​ല​മാ​യി. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തെ​ക്ക് പ​ടി​ഞ്ഞാ​റു​ദി​ശ​യി​ൽ വ​ട​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ത്തേ​ക്ക് നീ​ങ്ങി ന്യൂ​ന​മ​ർ​ദ​മാ​യി വീ​ണ്ടും ദു​ർ​ബ​ല​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ സ്വാ​ധീ​ന​ഫ​ല​മാ​യി സം​സ്ഥാ​ന​ത്ത്​ മാ​ർ​ച്ച്‌ എ​ട്ട് വ​രെ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്.

ഇ​ന്ന് തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ൾ​ക്ക​ട​ൽ അ​തി​നോ​ട് ചേ​ർ​ന്നു​ള്ള മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ള്‍ ഉ​ൾ​ക്ക​ട​ൽ, ഗ​ൾ​ഫ് ഓ​ഫ് മാ​ന്നാ​ർ, ത​മി​ഴ്‌​നാ​ട് തീ​രം, പു​തു​ച്ചേ​രി, തെ​ക്ക​ൻ ആ​ന്ധ്രാ​പ്ര​ദേ​ശ് തീ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ല്‍ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ലും ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലും വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ് ന​ൽ​കി.ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ മു​ന്ന​റി​യി​പ്പു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ല്‍സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് ക​ല​ക്ട​ര്‍ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. അ​തേ​സ​മ​യം കേ​ര​ള-​ക​ര്‍ണാ​ട​ക-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ്സ​മി​ല്ലെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

2021ൽ കേരളത്തിൽ ലഭിച്ചത് റെക്കോഡ്​ മഴ

തൃ​ശൂ​ർ: 2021ൽ ​കേ​ര​ള​ത്തി​ൽ ല​ഭി​ച്ച​ത് റെ​ക്കോ​ഡ്​ മ​ഴ​യും മ​ഴ ദി​ന​ങ്ങ​ളും. 25 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കൂ​ടി​യ മ​ഴ​യാ​ണ് മ​ഴ​മാ​പി​നി​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 4482 മി​ല്ലി​മീ​റ്റ​ർ. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ദി​ന​ങ്ങ​ൾ ല​ഭി​ച്ച​തും 2021ൽ ​ആ​യി​രു​ന്നു. 168 മ​ഴ ദി​ന​ങ്ങ​ൾ. ഹാം ​റേ​ഡി​യോ ഉ​പ​യോ​ഗി​ച്ച്​ കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ മ​ഴ​മാ​പി​നി കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള സം​വി​ധാ​ന​ങ്ങ​ളു​പ​യോ​ഗി​ച്ച്​ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്​ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ. കേ​ര​ള​ത്തി​ന്‍റെ ഏ​ക​ദേ​ശം മ​ധ്യ​ഭാ​ഗ​ത്തു സ്ഥി​തി​ചെ​യ്യു​ന്ന തൃ​ശൂ​ർ ജി​ല്ല​യി​ലെ പു​ത്ത​ൻ​ചി​റ​യി​ൽ പെ​യ്യു​ന്ന മ​ഴ ഒ​രു ആ​ധി​കാ​രി​ക രേ​ഖ​യാ​യി ക​ണ​ക്കാ​ക്കി​യാ​ണ് ഈ ​റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കു​ന്ന​തെ​ന്ന്​ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ എം.​എ. ഷാ​ജ​ഹാ​ൻ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rainweather news
News Summary - rain likely in kerala until 8 march
Next Story