മഴക്ക് താൽക്കാലിക വിരാമ സാധ്യത; മൺസൂൺ ‘സന്ന്യാസ’ത്തിന്
text_fieldsതൃശൂർ: ദുരിതം പേമാരിയായി പെയ്ത മൺസൂൺ ‘സന്ന്യാസ’ത്തിന് പോകുന്നു. മൺസൂൺ പാത്തി വീണ് ടും ഹിമാലയത്തിലേക്ക് നീങ്ങുകയാണ്. മൂന്ന് ദിവസത്തിനകം ഹിമാലയൻ ഭാഗത്തേക്ക് നീങ് ങുന്ന ഇത് താഴ്വരയിൽ തങ്ങി പ്രളയം സൃഷ്ടിക്കുന്ന തരത്തിൽ അവിടെ ശക്തമായി പെയ്യുമെന്ന് കരുതുന്നു. പാത്തി വടക്കോട്ട് നീങ്ങുന്നതോെട മധ്യ - ദക്ഷിണേന്ത്യയിൽ മഴ ശമിച്ചേക്കും. അതുകൊണ്ടുതന്നെ മൺസൂണിന് ഈ സീസണിൽ ഒരിക്കൽ കൂടി താൽക്കാലിക വിരാമമാവും. ബ്രേക്ക് മൺസൂൺ എന്ന പ്രതിഭാസം മൂലം വ്യാഴാഴ്ചക്ക് ശേഷം കേരളത്തിൽ മഴ കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകർ നിരീക്ഷിക്കുന്നു.
കേരളത്തിലെ മഴയെ ഇത് ബാധിക്കും. ഇതിെൻറ പശ്ചാത്തലത്തിൽ ആഗസ്റ്റ് 16ന് ശേഷം 20വരെ മഴ കുറയാനിടയാവും. മേഘം നീങ്ങുന്നതോടെ തെളിഞ്ഞ ആകാശമായതിനാൽ കനത്ത വെയിലിനും സാധ്യതയുണ്ട്. അറബിക്കടലിലെ അന്തരീക്ഷചുഴിയും ഒപ്പം വടക്കൻ ജില്ലകൾ വരെ നീണ്ടുകിടക്കുന്ന മൺസൂൺ പാത്തിയും മഴ ലഭിക്കാനിടയാക്കും. ഇതോടൊപ്പം കേരളത്തിലെ സജീവ മൺസൂൺ കാലഘട്ടം അവസാനിക്കുന്നതായാണ് കലാവസ്ഥ വകുപ്പിെൻറ നിഗമനം. 22ന് പുതിയ ന്യൂനമർദ രൂപവത്കരണ സാധ്യതകൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നുണ്ട്. ഇതോടെ മഴ വീണ്ടും പെയ്യുന്നതിനുള്ള സാധ്യതയാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, ന്യൂനമർദം സംബന്ധിച്ച് കാര്യത്തിൽ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. നേരത്തെ ജൂൈല ആദ്യത്തിലും സമാനമായി മൺസൂൺ ഹിമാലയത്തിലേക്ക് പോയിരുന്നു. ആഴ്ചകൾക്ക് ശേഷമാണ് തിരിച്ചെത്തി താണ്ഡവമാടിയത്. അതിനിടെ, ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് രൂപെപ്പട്ട ന്യൂനമർദം ഝാർഖണ്ഡിലൂടെ മധ്യപ്രദേശിെൻറ വടക്ക് പിന്നിട്ട് ഉത്തർപ്രദേശിലേക്ക് പോകുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഗുജറാത്തിൽ എത്തുന്നതിന് മുേമ്പ അത് നിർവീര്യമാവുമെന്നാണ് കരുതുന്നത്. അതിനിടെ പാലക്കാടും(24) കോഴിക്കോടും(21) അധിക മഴ കിട്ടി. ബുധനാഴ്ച രാവിലെത്തെ കണക്കനുസരിച്ച് കേരളത്തിൽ 1595 മില്ലിമീറ്ററിന് പകരം 1588 മി.മീ മഴ ഇതുവരെ ലഭിച്ചു. നിലവിൽ ശരാശരിയാണ് കേരളത്തിെൻറ മഴ. മലപ്പുറം (07), കണ്ണൂർ (06), കോട്ടയം (05), എറണാകുളം (03), കാസർകോട്, തിരുവനന്തപുരം (02) എന്നീ ജില്ലകളിൽ മഴ ശതമാനം പ്ലസിൽ എത്തിനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.