സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ദിവസം അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. മധ്യ അറബി കടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിൽ നിന്നുള്ള ന്യൂനമർദപാത്തി തെക്കൻ കേരളത്തിന് കുറുകെയായി നിലനിൽക്കുന്നുണ്ട്. മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെട്ടേക്കും. ഇതിന്റെയെല്ലാം സ്വാധീനഫലമായി ഈ ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കാനാണ് സാധ്യത.
വ്യാഴാഴ്ച ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ. കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.