ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്ക് സാധ്യത; ജാഗ്രത നിർദേശം
text_fieldsതിരുവനന്തപുരം: ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.
2013 നും 2017 നും സമാനമായി ഈ വര്‍ഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇടവിട്ട് മഴ തുടരുന്നതിനാല്‍ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉള്‍പ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രരീതിയില്‍ തുടരണമെന്നാണ് നിർദേശം. വരുന്ന എട്ട് ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ ആചരിക്കും. വെള്ളിയാഴ്ച സ്കൂളുകള്‍, ശനിയാഴ്ച ഓഫിസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ഇത് ജില്ലതലത്തില്‍ ഉറപ്പുവരുത്തും.
പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നു. ആരോഗ്യവകുപ്പ് തദ്ദേശസ്ഥാപനങ്ങളും ജില്ല ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ നിര്‍ദേശം നല്കി. ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം.
സ്വകാര്യ ആശുപത്രികളിലെ പകര്‍ച്ചപ്പനി കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ തുടര്‍പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ കലക്ടര്‍മാരുമായി കൂടിയാലോചിച്ച് വാര്‍ഡ് തലം മുതൽ ഫീല്‍ഡ് തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. എല്ലാ ജില്ലയിലെയും ഹോട്ട് സ്പോട്ടുകള്‍ ജില്ലകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും കൈമാറുകയും പ്രസിദ്ധീകരിക്കുകയും വേണം.
ജില്ലാ വെക്ടര്‍ കണ്ട്രോള് യൂനിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം വിശകലനം ചെയ്തു. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.