കനത്ത മഴക്ക് പിന്നാലെ ഒരാഴ്ച ലഭിച്ചത് 52 മില്ലിമീറ്റർ മാത്രം: അടുത്ത ആഴ്ചയും മഴക്കമ്മി
text_fieldsതൃശൂർ: കഴിഞ്ഞ എട്ടു ദിവസങ്ങളിൽ കേരളത്തിന് ലഭിച്ചത് വെറും 52 മില്ലിമീറ്റർ മാത്രം മഴ. ഇൗ മാസം 11 മുതൽ 18 വരെ ലഭിച്ചതിെൻറ കണക്കാണിത്. ഇതിൽതന്നെ ചില ദിവസങ്ങളിൽ രേഖപ്പെടുത്താൻ പോലുമില്ല. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഇൗ ദിവസങ്ങളിൽ പ്രളയം ബാധിച്ച സംസ്ഥാനത്ത് ഇപ്പോൾ ചൂട് കൂടുകയാണ്. വരണ്ട കാലാവസ്ഥയാണെങ്ങും. ഇടക്ക് ഒന്നോ രണ്ടോ മിനിറ്റ് മഴ പെയ്യുന്നു. തെളിഞ്ഞ ആകാശമായതിനാൽ വെയിൽ കനക്കുന്നുണ്ട്. അന്തരീക്ഷത്തിൽ ഇൗർപ്പം നിലനിൽക്കുന്നതിനാൽ ചൂട് കൂടുതൽ അനുഭവെപ്പടുന്നു.
ചൊവ്വാഴ്ച വരെ 1648 മി.മീ. മഴക്ക് പകരം ലഭിച്ചത് 1596 മാത്രം. അതിന് മുമ്പ് നാല് ദിവസങ്ങളിൽ മാത്രം ലഭിച്ചത് അഞ്ചിരട്ടി മഴയാണ്. ആഗസ്റ്റ് ഏഴ് മുതൽ 10 വരെ 287 മി.മീ. ഇതിെൻറ പിൻബലത്തിൽ കേരളത്തിന് ശരാശരി മഴയും ലഭിച്ചു. കഴിഞ്ഞ എട്ടു ദിവസം അധികം പെയ്യാതിരുന്നിട്ടും മൂന്ന് ശതമാനത്തിെൻറ കുറവ് മാത്രമാണുള്ളത്. ആഗസ്റ്റ് ആറിന് 15 ശതമാനത്തിെൻറ കുറവാണുണ്ടായിരുന്നത്. ഇൗ മാസം 10ന് മൂന്ന് ജില്ലകളിൽ അധികമഴ ലഭിച്ചു. കോട്ടയത്തും തിരുവനന്തപുരത്തും കോഴിക്കോട്ടും അധികമഴ ഇപ്പോൾ ശരാശരിയിലെത്തി. വയനാടും (^26) തൃശൂരും (^24) മഴക്കമ്മിയിൽ തുടരുകയാണ്.
ബുധനാഴ്ച ബംഗാൾ ഉൾക്കടലിൽ വീണ്ടുമൊരു ന്യൂനമർദം രൂപപ്പെടുന്നുണ്ട്. ശേഷം 23നും ന്യൂനമർദ സാധ്യത നിഴലിക്കുന്നു. ഇവ രണ്ടും കേരളത്തിെൻറ മൺസൂണിനെ ബാധിക്കില്ല. നിലവിലെ സാഹചര്യത്തിൽ അടുത്ത ആഴ്ചയും വെയിൽ തന്നെയാണുണ്ടാവുക. ഇടയിൽ മഴയുണ്ടാകും. അതിനപ്പുറം പുതിയ സാഹചര്യം കലാവസ്ഥ വകുപ്പ് വിലയിരുത്തുന്നില്ല. കാറ്റിന് വേഗത കുറഞ്ഞതാണ് മഴ കുറയാൻ പ്രധാന കാരണം. മേഘങ്ങൾ കേന്ദ്രീകരിക്കാൻ ശ്രമം നടത്തുന്നത് പരാജയപ്പെടുന്നതും കാറ്റിെൻറ ശക്തി കുറഞ്ഞതിനാലാണ്. തൽസ്ഥിതി തുടരുന്നതിനാൽ ഒാണാഘോഷത്തിനും മഴ പ്രതികൂലമാവില്ല.
മൺസൂണിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസമാണ് തുടർന്നുവരുന്ന സെപ്റ്റംബർ. കഴിഞ്ഞ രണ്ടു വർഷങ്ങളിലും പ്രളയത്തിന് പിന്നാലെ സെപ്റ്റംബറിൽ മഴയുണ്ടായിരുന്നില്ല. എന്നാൽ, ഇൗ മാസത്തിലെ മൂന്ന്, നാല് ആഴ്ചകളിൽ തെക്കൻ ജില്ലകളിൽ കനത്ത മഴ ലഭിച്ച ചരിത്രവുമുണ്ട്. ആഗസ്റ്റ് രണ്ടാം പകുതിക്ക് സമാനമായി സെപ്റ്റംബറിലും മഴ ലഭിച്ചില്ലെങ്കിൽ വരൾച്ചയിലേക്ക് കാര്യങ്ങൾ എത്തും. കഴിഞ്ഞ വർഷത്തെ പോലെ തുലാവർഷം പെയ്താൽ ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.