Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅണക്കെട്ടുകൾ...

അണക്കെട്ടുകൾ നിറയുന്നു; ഏ​ത് സാ​ഹ​ച​ര്യ​വും നേരി​ടാ​ൻ സ​ജ്ജ​മെന്ന്

text_fields
bookmark_border
അണക്കെട്ടുകൾ നിറയുന്നു; ഏ​ത് സാ​ഹ​ച​ര്യ​വും നേരി​ടാ​ൻ സ​ജ്ജ​മെന്ന്
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കനത്ത മഴ വരുംദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി. നാശംവിതച്ച് തുടരുന്ന മഴയിൽ മരണം മൂന്നായി. മലപ്പുറം പള്ളിക്കലിൽ രണ്ട്​ കുട്ടികളും കൊല്ലം തെൻമലയിൽ വയോധികനുമാണ്​ മരിച്ചത്​. പള്ളിക്കൽ പഞ്ചായത്തിലെ മാതാങ്കുളം മുണ്ടോട്ടപുറം മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളായ റിസ് വാന (എട്ട്), റിൻസാന (ഏഴുമാസം) എന്നിവരാണ് വീട്​ തകർന്ന് മരിച്ചത്. കൊല്ലം തെന്മല നാഗമലയിൽ തോട്ടിൽ വീണ്​ ഗോവിന്ദരാജ്​ (65) എന്നയാളാണ് മരിച്ചത്.

മ​ഴ ക​ന​ത്ത​തോ​ടെ അ​ണ​ക്കെ​ട്ടു​ക​ൾ നി​റ​യു​ന്നു. ഇ​ടു​ക്കി അ​ട​ക്കം വ​ലി​യ അ​ണ​ക്കെ​ട്ടു​ക​ളി​ൽ സു​ര​ക്ഷി​ത നി​ല​യി​ലാ​ണ്​ ജ​ല​നി​ര​പ്പ്. വൈ​ദ്യു​തി ബോ​ർ​ഡി​െൻറ അ​ണ​ക്കെ​ട്ടു​ക​ളി​ൽ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 84 ശ​ത​മാ​നം വെ​ള്ള​മു​ണ്ട്. ഏ​റ്റ​വും വ​ലി​യ സം​ഭ​ര​ണി​യാ​യ ഇ​ടു​ക്കി 85 ശ​ത​മാ​നം നി​റ​ഞ്ഞു. ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ലെ പ​മ്പ-​ക​ക്കി അ​ട​ക്കം അ​ണ​ക്കെ​ട്ടു​ക​ളി​ൽ 84 ശ​ത​മാ​നം വെ​ള്ള​മു​ണ്ട്. ഷോ​ള​യാ​ർ 98, ഇ​ട​മ​ല​യാ​ർ 84, കു​ണ്ട​ള 91, മാ​ട്ടു​പ്പെ​ട്ടി 91, കു​റ്റ്യാ​ടി 40, താ​രി​യോ​ട്​ 82, ആ​ന​യി​റ​ങ്ക​ൽ 74, പൊ​ന്മു​ടി 77, നേ​ര്യ​മം​ഗ​ലം 97, പെ​രി​ങ്ങ​ൽ 89, ​േലാ​വ​ർ​പെ​രി​യാ​ർ 100 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ്​ വൈ​ദ്യു​തി ബോ​ർ​ഡ്​ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ്.
ജ​ല​വി​ഭ​വ വ​കു​പ്പി​െൻറ മം​ഗ​ലം, വ​ഴാ​നി, പി​ച്ചി, മീ​ങ്ക​ര, ചു​ള്ളി​യാ​ർ, നെ​യ്യാ​ർ, പോ​ത്തു​ണ്ടി, ചി​മ്മ​ണി ഡാ​മു​ക​ൾ തു​റ​ന്നു. മ​റ്റ്​ നി​ര​വ​ധി അ​ണ​ക്കെ​ട്ടു​ക​ളി​ലും ജ​ല​നി​ര​പ്പ്​ കു​റ​ക്കാ​ൻ ക്ര​മീ​ക​ര​ണ​മാ​യി. െപ​രി​ങ്ങ​ൽ​കു​ത്ത്, ക​ല്ലാ​ർ​കു​ട്ടി അ​ട​ക്ക​മു​ള്ള​വ തു​റ​ന്നു. ജ​ല​നി​ല​യ​ങ്ങ​ളി​ൽ വൈ​ദ്യു​തി ഉ​ൽ​​പാ​ദ​നം വ​ർ​ധി​പ്പി​ച്ചു.

ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍ന്ന ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും ​േന​രി​ടാ​ൻ സം​സ്ഥാ​നം സ​ജ്ജ​െ​മ​ന്ന്​ മ​ന്ത്രി കെ. ​രാ​ജ​ന്‍ അറിയിച്ചു. വി​വി​ധ ഏ​ജ​ന്‍സി​ക​ളു​ടെ ഏ​കോ​പ​നം ഉ​റ​പ്പാ​ക്കി. ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ ആ​റ്​ ടീ​മു​ക​ള്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ക്യാ​മ്പ് ചെ​യ്യു​ന്നു. ക​​ര​സേ​ന​യും പ്ര​തി​രോ​ധ സേ​ന​യും സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും ക​ല​ക്​​ട​ർ​മാ​രു​ടെ യോ​ഗ​ത്തി​ന്​ ശേ​ഷം മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഡാ​മു​ക​ളു​ടെ റൂ​ള്‍ ക​ര്‍വു​ക​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും. ചെ​റി​യ ഡാ​മു​ക​ളി​ല്‍ നേ​ര​ത്തെ ത​ന്നെ ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്താ​ൻ കെ.​എ​സ്.​ഇ.​ബി, ജ​ല​സേ​ച​ന വ​കു​പ്പു​ക​ള്‍ക്ക്​ നി​ർ​ദേ​ശം ന​ല്‍കി. പൊ​ലീ​സും, അ​ഗ്നി​ര​ക്ഷ സേ​ന​യും സി​വി​ല്‍ ഡി​ഫെ​ന്‍സും ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്് സ​ജ്ജ​മാ​കും. വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്​​ക്കാ​ൻ മു​ന്‍ ക​രു​ത​ലി​ന്​ കെ.​എ​സ്.​ഇ.​ബി​ക്ക് നി​ർ​ദേ​ശം ന​ല്‍കി.

ഓറഞ്ച് അലർട്ട്

ഒക്ടോബർ 12: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

13: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

14: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

യെല്ലോ അലർട്ട്

ഒക്ടോബർ 12: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

13: ആലപ്പുഴ, കോട്ടയം

14: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്

15: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഇടുക്കി, കണ്ണൂർ, കാസർകോട്

16: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

Show Full Article

Live Updates

  • 12 Oct 2021 6:12 AM GMT

    പത്തനംതിട്ട അച്ചൻകോവിലാർ പലയിടത്തും കരകവിഞ്ഞു. 

  • 12 Oct 2021 5:43 AM GMT

    അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു.

  • 12 Oct 2021 5:41 AM GMT

    പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് താഴുന്ന പ്രവണത കാണിക്കുന്നു. പറമ്പികുളത്തുനിന്ന് തുറന്നുവിടുന്ന ജലത്തിന്‍റെ അളവ് കുറച്ചു.

  • 12 Oct 2021 5:40 AM GMT

    ചാലക്കുടി പുഴയുടെ തീരത്തെ ആളുകളെ ഒഴിപ്പിക്കുന്നു

    മഴ ശക്തമായ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴുപ്പിക്കുന്നു. ജില്ലാ കലക്ടർ ഹരിത വി. കുമാർ, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഐ.ജെ. മധുസൂദനൻ, തഹസിൽദാർ ഇ.എൻ. രാജു എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

    ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തിയിട്ടുണ്ട്. താലൂക്ക് കൺട്രോൾ റൂം പ്രവർത്തനം റവന്യൂ ഡിവിഷനൽ ഓഫിസറുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

  • 12 Oct 2021 5:39 AM GMT

    പറമ്പിക്കുളം ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി

    പാലക്കാട്​ ജില്ലയിലെ പറമ്പിക്കുളം ഡാമിന്‍റെ രണ്ട്​ ഷട്ടറുകൾ 1.70 മീറ്റർ ഉയർത്തി. തൂണക്കടവ്​ ഡാമിന്‍റെ രണ്ട്​ ഷട്ടറുകളും തുറന്നു. പറമ്പിക്കുളം ഡാമിന്‍റെ ഒരു ഷട്ടർ നേരത്തെ തുറന്നിരുന്നു. രണ്ട്​ ഡാമുകളിൽനിന്നുമുള്ള വെള്ളം ചാലക്കുടി പുഴയിലേക്കാണ്​ എത്തുന്നത്​. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

  • ഗതാഗതം ഭാഗികമായി പുനഃസ്​ഥാപിച്ചു
    12 Oct 2021 5:34 AM GMT

    ഗതാഗതം ഭാഗികമായി പുനഃസ്​ഥാപിച്ചു

    അട്ടപ്പാടി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്​ഥാപിച്ചു. പാറക്കഷ്​ണങ്ങൾ പൊട്ടിച്ച്​ മാറ്റാനുള്ള ശ്രമം തുടരുന്നു.

  • 12 Oct 2021 5:11 AM GMT

    മഴ തുടരും

    സംസ്​ഥാനത്ത്​ നാല്​ ദിവസം കൂടി മഴ തുടരുമെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

  • 12 Oct 2021 5:09 AM GMT

    മതിലിടിഞ്ഞ്​ വാഹനങ്ങൾ തകർന്നു

    കോഴിക്കോട്​ ചാത്തമംഗലം സൗത്ത്​ അരയ​ങ്കോട്​ വീടിന്‍റെ മതിലിടിഞ്ഞു വീണു. ഓ​ട്ടോയും രണ്ട്​ ഇരുചക്ര വാഹനങ്ങളും തകർന്നു.

  • 12 Oct 2021 4:25 AM GMT

    കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ ​കൺ​ട്രോൾ റൂം തുറന്നതായി കലക്​ടർ അറിയിച്ചു. 0495 2371002, 1077  (ടോൾ ഫ്രീ) എന്നിവയാണ്​ നമ്പറുകൾ.

  • 12 Oct 2021 4:16 AM GMT

    ആലുവ മണപ്പുറം മുങ്ങി

    ആലുവ മണപ്പുറം മുങ്ങി ശിവക്ഷേത്രം വെള്ളത്തിനടിയിലായി. ബലിതർപ്പണം മണപ്പുറത്തെ ദേവസ്വം ഹാളിലേക്ക്​ മാറ്റി.

Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rain
News Summary - Rain sowing destruction; Three deaths in the state
Next Story