മഴക്കുറവിലും അധികമഴ; തുലാം പ്രതീക്ഷക്കപ്പുറം
text_fieldsതൃശൂർ: ഒരാഴ്ചയിൽ അധികമായി സംസ്ഥാനത്ത് മഴ കുറവാണെങ്കിലും തുലവർഷം അധികമഴയി ലാണ്. ഒരു പതിറ്റാണ്ടിനിടെ ഇത്രമേൽ അധികമഴ ലഭിച്ച ചരിത്രമില്ല. 76 ശതമാനം അധികമഴയാ ണ് ഒരുമാസവും മൂന്ന് ദിവസവും അവസാനിക്കാനിരിക്കെ കേരളത്തിന് ഇതുവരെ ലഭിച്ചത്. 453 മില്ലീമീറ്ററിന് പകരം 796 മി.മീ മഴ ബുധനാഴ്ച വരെ ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ ഒരു മഴമാപിനിയിലും ചൊവ്വാഴ്ച രാവിലെ 8.30 മുതൽ ബുധനാഴ്ച രാവിലെ 8.30 വരെ മഴ പെയ്തതായി രേഖപ്പെടുത്തിയിട്ടില്ല. ചില മേഖലകളിൽ ചിണുങ്ങിയതൊഴിച്ച് മഴ മാറിനിൽക്കുന്നതിന് സമാനമാണ്.
തുലാവർഷം ഒക്ടോബർ 15ന് പിന്നാലെയാണ് എത്തിയതെങ്കിലും ആദ്യത്തിൽ ലഭിച്ച അതിതീവ്ര മഴയാണ് അധികമഴ ലഭിക്കാൻ ഇടയാക്കിയത്. ശരാശരി മഴ പ്രവചനമാണ് കലാവസ്ഥ വകുപ്പ് നടത്തിയതെങ്കിലും അത് മാറ്റിയെഴുതാൻ അറബിക്കടലിൽ ഉണ്ടായ ചുഴലിക്കാറ്റുകൾക്ക് സാധിച്ചു.
മധ്യകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ടിരുന്ന ന്യൂനമർദം ഒക്ടോബർ 20ന് ക്യാർ ചുഴലിക്കാറ്റായി മാറിയിരുന്നു. പിന്നാലെ മഹാ ചുഴലിക്കാറ്റ് എത്തിയതോടെ ചരിത്രവുമായി. ഇത് അതിതീവ്ര മഴക്ക് കാരണമായി. മഹാക്ക് ശേഷം ബുൾബുൾ ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ചുഴലിക്കാറ്റും കേരളത്തിൽ മഴ ലഭിക്കാനിടയാക്കി. തുടർന്ന് നവംബർ ആദ്യവാരത്തിലും മഴ ലഭിെച്ചങ്കിലും പിന്നീട് കുറയുകയായിരുന്നു.
തുലാമഴയിൽ കോളടിച്ചത് കാസർകോട് ജില്ലക്കാണ്. 1209 മി.മീ. അധികമഴയാണ് ജില്ലക്ക് ലഭിച്ചത്. 323ന് പകരം 1532 മി.മീ. മഴയാണ് ഇവിടെ ലഭിച്ചത്. 370 ശതമാനം അധികമഴയാണിത്. കണ്ണൂരിന് 151 ശതമാനവും എറണാകുളത്തിന് 146 ശതമാനവും അധിക മഴ ലഭിച്ചു. കോഴിക്കോട് (116), മലപ്പുറം (103), തൃശൂർ (95) എന്നിങ്ങനെയാണ് അധികമഴ ശതമാന കണക്ക്. 70 ശതമാനത്തിന് മുകളിൽ മഴ ലഭിച്ച എട്ടു ജില്ലകളിലാണ് അധികമഴ പട്ടികയിലുള്ളത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ശരാശരിക്ക് മുകളിലാണ് മഴ. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ മാത്രമാണ് ശരാശരി മഴയുള്ളത്. എന്നാൽ, ഒരു ജില്ലയിലും ശരാശരിക്ക് താഴെ പോയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.