Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
neyyar dam
cancel
camera_alt

നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യതിനെ തുടർന്ന് നെ​യ്യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തിയപ്പോൾ

തി​രു​വ​ന​ന്ത​പു​രം: ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ആ​രം​ഭി​ച്ച്​ ഞാ​യ​ർ പ​ക​ൽ മു​ഴു​വ​ൻ തു​ട​ർ​ന്ന മ​ഴ​​യി​ൽ​ ജി​ല്ല​യി​ലെ താ​​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട്. ശ​ക്​​തി​കു​റ​ഞ്ഞ മ​ഴ​യാ​യ​തി​നാ​ൽ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​​​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ, ന​ദി​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച ഓ​റ​ഞ്ച്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​ട​ലോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​രം എ​ന്നി​വ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ക​ല​ക്ട​ർ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ എ​ന്നി​വ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ ജി​ല്ല ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. ക​ട​ൽ​ക്ഷോ​ഭ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത​പാ​ലി​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പേ​പ്പാ​റ, നെ​യ്യാ​ർ ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ന​ഗ​ര​ത്തി​ൽ ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ല​ട​ക്കം ജ​ല​നി​ര​പ്പു​യ​ർ​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​മാ​സം ഉ​ണ്ടാ​യ​പോ​ലെ വ​ലി​യ വെ​ള്ള​ക്കെ​ട്ട്​ രൂ​പ​പ്പെ​ടാ​തി​രു​ന്ന​ത്​ ന​ഗ​ര​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​യി. സ്​​മാ​ർ​ട്ട്​ സി​റ്റി പ​ദ്ധി​യു​ടെ ഭാ​ഗ​മാ​യി റോ​ഡു​ക​ൾ പൊ​ളി​ച്ച​യി​ട​ങ്ങ​ളി​ൽ മ​ഴ​കൂ​ടി പെ​യ്ത​തോ​ടെ ച​ളി​നി​റ​ഞ്ഞ്​ കാ​ൽ​ന​ട​പോ​ലും ദു​ഷ്​​ക​ര​മാ​യി​ട്ടു​ണ്ട്. പു​ന​ർ​നി​ർ​മാ​ണം ന​ട​ക്കു​ന്ന മ​ണ​ക്കാ​ട്​- ക​ല്ലാ​ട്ടു​മു​ക്ക്​ റോ​ഡി​ലും ​മ​ഴ​യി​ൽ ച​ളി​ക്കെ​ട്ട്​ രൂ​പ​പ്പെ​ട്ട​ത്​ വാ​ഹ​ന-​കാ​ൽ​ന​ട​യാ​ത്ര​ക്ക്​ ബു​ദ്ധി​മു​ട്ടാ​യി.

ആ​ശ​ങ്ക​യൊ​ഴി​യ​ാതെ ന​ഗ​ര​വാ​സി​ക​ള്‍

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: മ​ഴ ശ​ക്ത​മാ​കാ​ത്ത​ത് ആ​ശ്വാ​സ​ത്തി​നി​ട ന​ല്‍കി​യെ​ങ്കി​ലും ആ​ശ​ങ്ക​യൊ​ഴി​യ​തെ ന​ഗ​ര​വാ​സി​ക​ള്‍. ആ​ഴ്ച​ക​ള്‍ക്ക് മു​മ്പ് പെ​യ്ത മ​ഴ​യി​ല്‍ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ ഏ​റെ​ക്കു​റെ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

ക​ണ്ണ​മ്മൂ​ല, തേ​ക്കും​മൂ​ട് ബ​ണ്ട് കോ​ള​നി, ഗൗ​രീ​ശ​പ​ട്ടം, മ​രു​ത​ന്‍കു​ഴി, വ​ട്ടി​യൂ​ര്‍ക്കാ​വ് മു​ന്നാം​മൂ​ട്, പ​ട്ടം കോ​സ്‌​മോ ലെ​യി​ന്‍ , ക​ട​ലോ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ പൂ​ന്തു​റ, വ​ലി​യ​തു​റ, ഓ​ള്‍സെ​യി​ന്റ്‌​സ്, വെ​ട്ടു​കാ​ട്, വേ​ളി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലെ അ​റു​നൂ​റി​ലേ​റെ വീ​ടു​ക​ളി​ലാ​ണ് അ​ന്ന് വെ​ള്ളം ക​യ​റി​യ​ത്.

ഞാ​യ​റാ​ഴ്ച​ത്തെ മ​ഴ ദി​വ​സം മു​ഴു​വ​ൻ തു​ട​ർ​ന്നെ​ങ്കി​ലും ശ​ക്തി കു​റ​വാ​യി​രു​ന്ന​ത് കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി. ഇ​നി​യു​ള്ള ദി​വ​സം മ​ഴ​യു​ടെ ഗ​തി എ​ന്താ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ​ല​കു​ടും​ബ​ങ്ങ​ളും.

നെ​യ്യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി

കാ​ട്ടാ​ക്ക​ട: തോ​രാ​തെ പെ​യ്ത മ​ഴ​യെ​തു​ട​ർ​ന്ന് നെ​യ്യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി. നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യതിനെ തുടർന്ന് ഒ​രു​മീ​റ്റ​റോ​ളം വെ​ള്ള​മാ​ണ് ഉ​യ​ർന്നത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ 84.1മീ​റ്റ​റി​ലെ​ത്തി. തു​ട​ര്‍ന്ന് നെ​യ്യാ​ര്‍ഡാ​മി​ലെ നാ​ല് സ്പി​ല്‍വേ ഷ​ട്ട​റു​ക​ളും 60 സെ​ന്‍റീ​മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍ത്തി. ഇ​തോ​ടെ നെ​യ്യാ​റും നി​റ​ഞ്ഞൊ​ഴു​കി തു​ട​ങ്ങി. മ​ഴ ശ​ക്ത​മാ​യാ​ല്‍ ഷ​ട്ട​റു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​യ​ര്‍ത്തു​മെ​ന്നും നെ​യ്യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്നും നെ​യ്യാ​ര്‍ഡാം ഇ​റി​ഗേ​ഷ​ന്‍ എ​ൻ​ജി​നീ​യ​ര്‍ അ​രു​ണ്‍ അ​റി​യി​ച്ചു.

നെ​യ്യാ​റും ക​ര​മ​ന​യാ​റും നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. കൈ​തോ​ടു​ക​ളും കാ​ര്യോ​ട് കു​മ്പി​ള്‍ മൂ​ടും നി​റ​ഞ്ഞൊ​ഴു​കി തു​ട​ങ്ങി​യ​തോ​ടെ നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ളം​പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. കോ​ട്ടൂ​ര്‍, ഉ​ത്ത​രം​കോ​ട് മേ​ഖ​ല​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. കോ​ട്ടൂ​ര്‍ സെ​റ്റി​ല്‍മെ​ന്‍റ് പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​യി.

കാ​ട്ടാ​ക്ക​ട, കു​റ്റി​ച്ച​ല്‍, ക​ള്ളി​ക്കാ​ട്, അ​മ്പൂ​രി, മാ​റ​ന​ല്ലൂ​ര്‍, പൂ​വ​ച്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ര​വ​ധി റോ​ഡു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും വെ​ള്ളം​ക​യ​റി.

ഇ​ക്കോ ടൂ​റി​സം സെ​ന്റ​റു​ക​ൾ അ​ട​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ഴ ശ​ക്​​തി​പ്രാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ ഇ​ക്കോ ടൂ​റി​സം സെൻറ​റു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. വ​നം​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പൊ​ന്മു​ടി, ക​ല്ലാ​ർ, മ​ങ്ക​യം ഇ​ക്കോ ടൂ​റി​സം സെ​ന്റ​റു​ക​ൾ ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ അ​ട​ച്ചി​ടു​ക​യാ​ണെ​ന്ന് തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ കെ.​ഐ പ്ര​ദീ​പ് കു​മാ​ർ അ​റി​യി​ച്ചു.

മ​രം ക​ട​പു​ഴ​കി ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു

വ​ലി​യ​തു​റ: വ​ള്ള​ക്ക​ട​വി​ല്‍ മ​രം ക​ട​പു​ഴ​കി വൈ​ദ്യൂ​തി ലെ​യി​നി​നു മു​ക​ളി​ലൂ​ടെ വീ​ണ​തി​നെ​തു​ട​ര്‍ന്ന് ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വ​ള​ള​ക്ക​ട​വ് പു​ത്ത​ന്‍പാ​ലം സം​ഗ​മം റ​സി​ഡ​ന്‍സ് അ​സോ​സി​യേ​ഷ​നി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍നി​ന്നി​രു​ന്ന വ​ന്‍ മ​ര​മാ​ണ് മ​ഴ​യി​ല്‍ ക​ട​പു​ഴ​കി വീ​ണ​ത്. വൈ​ദ്യു​തി ലെ​യി​നു​ക​ള്‍ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. നാ​ട്ടു​കാ​ര്‍ ആ​റി​യി​ച്ച​തി​നെ​തു​ട​ര്‍ന്ന് കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​രെ​ത്തി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചു. തു​ട​ര്‍ന്ന് ചാ​ക്ക ഫ​യ​ര്‍സ്റ്റേ​ഷ​നി​ല്‍നി​ന്ന് ഗ്രേ​ഡ്.​അ​സി.​സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ നൗ​ഷാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യൂ ഓ​ഫി​സ​ര്‍മാ​രാ​യ ശ​ര​ത്, ഷ​മീം, ഷെ​റി​ന്‍, ഹ​രി​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ഒ​രു മ​ണി​യ്ക്കൂ​ര്‍ സ​മ​യം ചി​ല​വ​ഴി​ച്ചാ​ണ് മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന്​ അ​വ​ലോ​ക​ന യോ​ഗം

തി​രു​വ​ന​ന്ത​പു​രം: മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ക​ല​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും മ​റ്റു വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ലെ നി​ല​വി​ലെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു. നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ത് നേ​രി​ടാ​ൻ സ​ജ്ജ​രാ​യി​രി​ക്ക​ൻ ക​ല​ക്​​ട​ർ നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainThiruvananthapuram News
News Summary - thiruvananthapuram-rain
Next Story