Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2023 2:44 AM GMT Updated On
date_range 7 Nov 2023 2:46 AM GMTഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ചു ദിവസം കൂടി മഴ തുടരും
text_fieldsbookmark_border
തിരുവനന്തപുരം: മഴ തുടരുന്ന സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ട്.
തെക്കു കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി അടുത്ത ദിവസം ന്യൂനമർദ്ദമായി മാറിയേക്കും. ഇതേതുടർന്ന് അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരും. തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story