സംസ്ഥാനത്ത് ഇന്നും മഴ തുടരും
text_fieldsതിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ചവരെ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഇന്ന് യെല്ലോ അലർട്ടിലാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനമര്‍ദ്ദം നിലവില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്ര - ഒഡിഷ തീരത്തിനു അകലെയായാണ് സ്ഥിതിചെയ്യുന്നത്. 36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇത് കിഴക്കൻ മധ്യഭാഗത്തേക്കും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും വടക്കൻ കേരളത്തിലേക്കും കർണാടകയുടെ തെക്ക് ഉൾഭാഗത്തേക്കും നീങ്ങാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റര്‍ വേഗതയിലും കാറ്റിന് സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.