സംസ്ഥാനത്ത് മഴ തുടരും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. ലക്ഷദ്വീപിനും തെക്കുകിഴക്കൻ അറബിക്കടലിനും സമീപം ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. ഒരു ന്യൂനമർദ പാത്തി മഹാരാഷ്ട്രവരെയും മറ്റൊരു ന്യൂനമർദ പാത്തി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽവരെയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്കും അഞ്ച്, ആറ് തീയതികളിൽ അതിശക്ത മഴക്കും സാധ്യതയുണ്ട്.
കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ശനിയാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്ത് ജില്ലകളിലും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 12 ജില്ലകളിൽ വീതവും മഞ്ഞ അലർട്ട് ബാധകമാക്കി. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് ശനിയാഴ്ചവരെ മത്സ്യബന്ധനം വിലക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.