Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാഹപ്രായം 21...

വിവാഹപ്രായം 21 ആക്കുന്നത് ദുരൂഹം -കോടിയേരി ബാലകൃഷ്ണൻ

text_fields
bookmark_border
വിവാഹപ്രായം 21 ആക്കുന്നത് ദുരൂഹം -കോടിയേരി ബാലകൃഷ്ണൻ
cancel

തിരുവനന്തപുരം: വിവാഹപ്രായം 21 ആക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ 21 ആക്കേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ സി.പി.എമ്മിൽ ആശയക്കുഴപ്പമില്ല. ഇതുമായി ബന്ധപ്പെട്ട് മുന്നണിയിൽ എതിരഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ പദ്ധതിയില്‍ നിന്നു ഇനി പിന്നോട്ടില്ല. കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പറഞ്ഞത് കേരളത്തിന്‍റെ പൊതു വികാരമാണ്. മറ്റ് കോണ്‍ഗ്രസ് നേതാക്കളെ പോലെ നിഷേധാത്മക സമീപനം തരൂരിന് ഇല്ല. കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന പദ്ധതി ആണിത്. എന്നാല്‍ എല്‍.ഡി.എഫ് പദ്ധതി നടപ്പാക്കുന്നതിലാണ് കോണ്‍ഗ്രസിന് എതിര്‍പ്പെന്നും മുന്നണിയില്‍ പ്രശ്‌നം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ സിൽവർ ലൈനിന് എതിരല്ല. കാനം രാജേന്ദ്രൻ തന്നെ ഇത് വ്യക്തമാക്കിയതാണ്. ലിഗീന്‍റേത് തീവ്ര നിലപാടാണ്. റാലിയിൽ പറഞ്ഞത് തെറ്റെങ്കിൽ ലീഗ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodiyeri BalakrishnanRaising marriage ageKerala News
News Summary - Raising of marriage age to 21 is a mystery -Kodiyeri Balakrishnan
Next Story