പെൻഷൻ പ്രായം ഉയർത്തൽ: സർക്കാർ ശ്രമം യുവാക്കളെ നാടുകടത്താൻ -ഷാഫി പറമ്പിൽ
text_fieldsപാലക്കാട്: പെൻഷൻ പ്രായം ഉയർത്തിയതിലൂടെ യുവാക്കളെ നാട് കടത്താൻ ശ്രമിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ. ഉത്തരവ് പിൻവലിക്കാൻ സർക്കാർ തയാറാവണം. ദേശീയതലത്തിലും സംസ്ഥാന തലത്തിലും തൊഴിലില്ലായ്മ രൂക്ഷമാവുമ്പോൾ തൊഴിൽ കണ്ടെത്തി നൽകേണ്ട സർക്കാർ ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണ്.
പല പി.എസ്.സി ചുരുക്കപ്പട്ടികകളും പൂഴ്ത്തിയത് ഇതിനോട് ചേർത്ത് വായിക്കണം. മറ്റ് വകുപ്പുകളിലേക്ക് സമാന നിലപാട് സ്വീകരിക്കുന്നതിന് മുമ്പുള്ള പരീക്ഷണമാണിതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ധിറുതിയിൽ ഉത്തരവ് നടപ്പിലാക്കുന്നതിന് പിന്നിൽ പടിയിറങ്ങാനിരിക്കുന്ന സംഘടനാ നേതാക്കളെ സംരക്ഷിക്കുക കൂടി ലക്ഷ്യമാണ്.
സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകും. ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകളുടെ നിലപാട് ഭഗവൽസിങ് നവോത്ഥാനം പ്രസംഗിച്ച് നരബലി നടത്തുന്നത് പോലെയാണ്. അത്തരം സംഘടനകളെ അൺഫ്രണ്ട് ചെയ്യണമെന്നും ഷാഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.