റെയിൽവേ: സാേങ്കതികവിദ്യയിൽ ഇനിയും ഏറെദൂരം സഞ്ചരിക്കണം -–ഇ. ശ്രീധരൻ
text_fields
തിരുവനന്തപുരം: സാേങ്കതികവിദ്യയിലും സുരക്ഷ സംവിധാനങ്ങളിലുമടക്കം അന്താരാഷ്ട്രനിലവാരത്തിലേക്കെത്താൻ ഇന്ത്യൻ റെയിൽവേ ഇനിയും ഏറെദൂരം സഞ്ചരിക്കാനുണ്ടെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ടാഗോർ ഹാളിൽ നടന്ന റെയിൽവേ വാരാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച മനുഷ്യവിഭവശേഷിയാണ് റെയിൽവേക്കുള്ളത്. ഇത് ക്രിയാത്മകമായി വിനിയോഗിക്കാനാകണം. കാലാനുസൃത മാറ്റത്തിനനുസരിച്ച് സംവിധാനങ്ങളും പരിഷ്കരിക്കണം. ഒപ്പം നിലവിലെ തൊഴിൽസംസ്കാരത്തിലും മാറ്റം കൈവരിക്കാനാകണം. സമയനിഷ്ഠയാണ് ഒന്നാമതായി വേണ്ടത്. ജീവനക്കാർക്ക് സമയകൃത്യതയുണ്ടെങ്കിലേ ട്രെയിനുകൾക്കുമുണ്ടാകൂ. നിക്ഷേപം വർധിപ്പിച്ചതുകൊണ്ടുമാത്രം കൃത്യതയുണ്ടാക്കാനാവില്ല. അതിന് മനോഭാവത്തിലാണ് മാറ്റവും തീരുമാനവുമുണ്ടാകേണ്ടത്.
ജോലിയെക്കുറിച്ച കൃത്യമായ അറിവും ധാരണയും ജീവനക്കാർക്കുണ്ടാകണമെന്നതാണ് മറ്റൊന്ന്. സങ്കീർണ സാേങ്കതികസംവിധാനങ്ങളുമായി ബന്ധപ്പെട്ടതാണ് റെയിൽവേയുടെ പ്രവർത്തനം. ഇക്കാര്യങ്ങളിൽ മതിയായ ധാരണയുള്ളവർക്കേ ജോലിയിൽ ആത്മവിശ്വാസവും വേഗത്തിൽ തീരുമാനങ്ങളെടുക്കാനുള്ള കഴിവും പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യക്ഷമതയും കൈവരിക്കാനാവൂ. മറ്റുള്ളവരുടെ ബഹുമാനവും ആദരവും അംഗീകാരവും നേടിയെടുക്കലല്ല, സ്വന്തം ചുമതലയും ദൗത്യവും നിർവഹിക്കലാണ് ജോലി.
ശമ്പളം വാങ്ങാൻ മാത്രമല്ല, സമൂഹത്തോടുള്ള ഉത്തരവാദിത്തം നിർവഹിക്കാനുള്ളത് കൂടിയാണത്. സമർപ്പണബോധത്തോടെ ജോലിെചയ്യാനാകണം. റെയിൽവേേയാട് പൊതുജനത്തിന് പൊതുവെയുള്ള മനോഭാവം മാറ്റുന്നതിന് ശ്രമങ്ങളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.ഡിവിഷനൽ റെയിൽവേ മാനേജർ പ്രകാശ് ഭൂട്ടാനി, എ.ഡി.ആർ.എം കെ.എസ്. ജെയിൻ, സീനിയർ ഡി.പി.ഒ സിദ്ധാർഥ് രാജ്, മേരി മാത്യു, ഗോപീകൃഷ്ണൻ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.