എൽ.ഡി.എഫ് ധർണയിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ എന്ത് നടപടിയെടുത്തു; വിശദീകരണം തേടി രാജ്ഭവൻ
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫിന്റെ രാജ്ഭവൻ ധർണയിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് രാജ്ഭവൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത്. ജോലിക്ക് കയറാൻ പഞ്ച് ചെയ്ത ശേഷമാണോ ഇവർ സമരത്തിന് പോയതെന്ന് വിശദമാക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ.
ധർണയിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നതിന്റെ ഫോട്ടോസഹിതം ഗവർണർക്ക് ബി.ജെ.പി പരാതി നൽകിയിരുന്നു. പ്രധാന തസ്തികകളില്‍ ജോലിചെയ്യുന്ന ഏഴുപേര്‍ സമരത്തിൽ പങ്കെടുത്തതായി തെളിയിക്കുന്ന വിഡിയോയും ചിത്രങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു പരാതി.
ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചായിരുന്നു ഗവർണർക്കെതിരെ എൽ.ഡി.എഫിന്റെ രാജ്ഭവൻ ധർണ. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു ഉദ്ഘാടകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.