Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശശി തരൂരിനെ ആർക്കും...

ശശി തരൂരിനെ ആർക്കും ​തോൽപിക്കാനാവില്ലെന്ന് ഒ. രാജഗോപാൽ

text_fields
bookmark_border
O Rajagopal, Shashi Tharoor,
cancel

ശശി തരൂരിനെ പുകഴ്ത്തി മുതിർന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ. തിരുവനന്തപുരത്ത് ശശി തരൂരിനെ ആർക്കും തോൽപിക്കാനാവില്ലെന്ന് രാജഗോപാൽ പറഞ്ഞു. തിരുവനന്തപുരത്തെ ജനങ്ങളെ സ്വാധിനിക്കാൻ ശശി തരൂരിന് കഴിഞ്ഞു. അതുകൊണ്ടാണ് തരൂർ വീണ്ടും വീണ്ടും ജയിക്കുന്നതെന്ന് രാജഗോപാൽ പറഞ്ഞു. അടുത്തകാലത്ത് മറ്റൊരാൾക്ക് അവസരമുണ്ടാകുമോ എന്നു സംശയിക്കുന്നതായും തരൂരിന്റെ സേവനം കൂടുതൽ ലഭ്യമാകട്ടെ എന്നു പ്രാർഥിക്കുന്നതായും രാജഗോപാൽ പറഞ്ഞു.

പാലക്കാട്ടുകാരനായ തരൂരി​​െൻറ മഹിമ ലോകം അംഗീകരിക്കുന്നു. അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കാൻ തീരുമാനിച്ച അവസരത്തിൽ ഞാൻ സംശയിച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഏറ്റവും യോഗ്യൻ തന്നെയാണ്. അക്കാര്യത്തിൽ സംശയമില്ല. നല്ല ഇംഗ്ലിഷിൽ ഭംഗിയായി സംസാരിക്കും. എന്തായാലും അങ്ങനെയുള്ള ഒരാളെ പാലക്കാട്ടുകാർ സംഭാവന ചെയ്തു എന്നുള്ളതിൽ എനിക്കു അഭിമാനമുണ്ട്. പാലക്കാട്ടുകാർക്കു മാത്രമല്ല, മലയാളികൾക്കു മുഴുവൻ അഭിമാനത്തിനു വകയുള്ള ഒന്നാണിത്.

എന്തായാലും അദ്ദേഹത്തിനു ദീർഘായുസ് ഉണ്ടാകട്ടെ. അദ്ദേഹത്തി​െൻറ സേവനം കൂടുതൽ ലഭ്യമാകട്ടെ. അദ്ദേഹത്തിന് ഈശ്വരാനുഗ്രമുണ്ടാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നതായും രാജഗോപാൽ പറഞ്ഞു. അന്തരിച്ച മാധ്യമപ്രവർത്തകൻ എൻ.രാമചന്ദ്ര​െൻറ പേരിലുള്ള അവാർഡ് തരൂരിനു ഡി.കെ. ശിവകുമാർ സമ്മാനിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു രാജഗോപാൽ.

ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ശശി തരൂരിനെ പുകഴ്ത്തിയുള്ള രാജഗോപാലി​െൻറ പ്രസ്താവന ബി.ജെ.പി നേതൃത്വത്തെയും അനുനായികളെയും അസ്വസ്ഥരാക്കിയിരിക്കയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:o rajagopalbjpShashi Tharoor banKerala News
News Summary - Rajagopal says No one can defeat Shashi Tharoor
Next Story