കവളപ്പാറ ഓർമിപ്പിച്ച് രാജമല
text_fieldsമലപ്പുറം: മണ്ണിടിഞ്ഞ് വീണ് 59 പേരുടെ ജീവൻ നഷ്ടമായ കവളപ്പാറ ദുരന്തത്തിെൻറ വാർഷികത്തിൽ കേരളത്തെ നടുക്കി വീണ്ടും ദുരന്തം. 2019 ആഗസ്റ്റ് എട്ടിന് വൈകുന്നേരമാണ് നിലമ്പൂർ പോത്തുകൽ കവളപ്പാറ കോളനിവാസികൾക്ക് മുകളിൽ മുത്തപ്പൻകുന്ന് മറിഞ്ഞു വീണത്. രാജമല പെട്ടിമുടിയിൽ ഒരു ദിവസം നേരത്തേ ദുരന്തമെത്തി. 42 വീടുകളാണ് കവളപ്പാറയിൽ മണ്ണെടുത്തത്. 154 കുടുംബങ്ങളെയാണത് ബാധിച്ചത്. പെട്ടിമുടിയിലെ അപകടദൃശ്യങ്ങൾ പോലും കവളപ്പാറയിലേതിന് സമാനം. മണ്ണും കൂറ്റൻ കല്ലും മരങ്ങളും ഒന്നിച്ചെത്തിയാണ് കവളപ്പാറ കോളനിയെ തുടച്ചു നീക്കിയത്. തുടക്കത്തിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. പെട്ടിമുടിയിലും അതേ കാഴ്ചകളാണ്. വലിയ പാറക്കല്ലുകളും മണ്ണുമാണ് ഉറങ്ങിക്കിടന്നവർക്ക് മുകളിൽ വന്ന് മൂടിയത്.
ദുരന്തത്തിന് മുന്നിൽ എല്ലാ സംവിധാനവും സ്തംഭിച്ച് നിൽക്കുന്ന കാഴ്ച കൃത്യം ഒരു വർഷത്തിനിപ്പുറവും ആവർത്തിച്ചു. ദുരന്ത നിവാരണ സേനക്കോ അഗ്നിശമന സേനക്കോ മണ്ണും കല്ലും വന്നു മൂടിയ ദുരന്തമുഖത്ത് കാര്യമായി ഒന്നും ചെയ്യാനാവില്ലെന്ന് കവളപ്പാറ തെളിയിച്ചതാണ്. പല ഭാഗങ്ങളിൽ നിന്നൊഴുകിയെത്തിയ സന്നദ്ധ പ്രവർത്തകരായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
പട്ടിക വർഗക്കാരുൾെപ്പടെ സാധാരണക്കാരാണ് കവളപ്പാറയിൽ ദുരന്തത്തിനിരയായത്. പെട്ടിമുടിയിൽ എസ്റ്റേറ്റ് തൊഴിലാളികളും. 19 ദിവസം നീണ്ട തിരച്ചിലിനൊടുവിലും 48 പേരുടെ മൃതദേഹങ്ങളാണ് കവളപ്പാറയിൽ കെണ്ടടുക്കാനായത്. 11 പേർ ഇപ്പോഴും മണ്ണിനടിയിലാണ്. പെട്ടിമുടിയിലും തിരച്ചിൽ അതീവ ദുഷ്കരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.