ദുരന്തമലയായി രാജമല; 17 മരണം, 50 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഏഴുലക്ഷം വീതം ധനസഹായം
text_fields
മൂന്നാര്‍: ഇടുക്കി രാജമലക്കടുത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടം മേഖലയില്‍ വന്‍ മണ്ണിടിച്ചിൽ. കണ്ണൻ ദേവൻ പ്ലാന്‍റേഷനിലെ പെട്ടിമുടി സെറ്റില്‍മെൻറിൽ സ്ഥിതി ചെയ്യുന്ന ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. അപകടത്തിൽ 17 പേർ മരിച്ചു. 50 പേരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുന്നു.
ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍ സ്വാമി (48) കണ്ണന്‍ (40) അണ്ണാദുരൈ ( 44) രാജേശ്വരി (43) കൗസല്യ (25) തപസ്സിയമ്മാള്‍ (42) സിന്ധു (13) നിധീഷ് (25) പനീര്‍ശെല്‍വം( 50) ഗണേശന്‍ (40) എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ അഞ്ചുലക്ഷവും കേന്ദ്രസർക്കാർ 2 ലക്ഷവും വീതം ധനസഹായം പ്രഖ്യാപിച്ചു.
പരിക്കേറ്റ 15 പേരെ രക്ഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇവരിൽ പളനിയമ്മ(50), ദീപന്‍(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരെ മൂന്നാർ കണ്ണൻദേവൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അഗ്നിശമനസേന, ദുരന്തനിവാരണ സേന, പൊലീസ്, ഫോറസ്റ്റ്, നാട്ടുകാർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
20 വീടുകളുള്ള നാല് ലയങ്ങൾ പൂർണമായും ഒലിച്ചുപോയി. 80തോളം തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിലാണ് ദുരന്തമുണ്ടായത്. ഫോൺ ബന്ധമില്ലാത്തതിനാൽ രാവിലെ 7.30 തോടെ സമീപവാസികൾ രാജമലയിലെത്തിയാണ് വിവരങ്ങൾ കൈമാറിയത്.
തുടർന്ന് വനം വകുപ്പ് അധികൃതരാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആദ്യം സംഭവസ്ഥലത്ത് എത്തിയത്. ഇടമലക്കുടിയിലെ പ്രവേശന കവാടമാണ് പെട്ടിമുടി. മൂന്നുവശങ്ങളും മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന പെട്ടിമുടിയിൽ ഫോൺ ബന്ധം നിലച്ചിട്ട് മാസങ്ങളായി. കാലവർഷം ശക്തി പ്രാപിച്ചതോടെ പെരിയവരൈ പാലം തകർന്നതിനാൽ ഫയർഫോഴ്സിനടക്കം എത്തിപ്പെടാൻ തടസ്സം നേരിട്ടിരുന്നു.
കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലയിലെ എല്ലാ വകുപ്പുകളിലെയും മുഴുവന്‍ ജീവനക്കാരും ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകുവാന്‍ പാടില്ലെന്ന് ജില്ലാകലക്ടര്‍ ഉത്തരവിട്ടു. അവധിയിലുള്ള എല്ലാ ജീവനക്കാരും 24 മണിക്കൂറിനകം ജോലിയില്‍ പ്രവേശിക്കണം.
Live Updates
- 7 Aug 2020 7:14 PM IST
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ കേന്ദ്രസഹായം
ന്യൂഡൽഹി: ഇടുക്കി രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ലക്ഷം രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും. പ്രധാനമന്ത്രിയുടെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുന്നത്.
രാജമല ദുരന്തത്തിൽ നരേന്ദ്രമോദി ദുഃഖം പ്രകടിപ്പിച്ചു. ദുരന്തത്തിന് ഇരയായ കുടുംബങ്ങളുടെ വേദന പങ്കിടുന്നതായി അദ്ദേഹം പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാൻ എൻ.ഡി.ആർ.എ-ഫും ഭരണകൂടവും എല്ലാ സഹായവും ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തത്തിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ദുഃഖം പ്രകടിപ്പിച്ചു. അഭ്യർഥന പ്രകാരം രക്ഷാ പ്രവർത്തനങ്ങൾക്ക് ഏറ്റവും പെട്ടെന്ന് ഹെലികോപ്ടറുകൾ ഏർപ്പെടുത്തിയതിന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികിനെ അദ്ദേഹം നന്ദി അറിയിച്ചു.
- 7 Aug 2020 6:33 PM IST
15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
ജില്ലയില്‍ നാല് താലൂക്കുകളിലായി ഇതുവരെ 15 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 147 കുടുംബങ്ങളില്‍ നിന്നായി 513 പേരെ ഇവിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
- 7 Aug 2020 6:25 PM IST
മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം വീതം
രാജമല ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കും. 15 പേരെ രക്ഷപ്പെടുത്താനായത് ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു.
- 7 Aug 2020 5:50 PM IST
ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
രാജമലയിൽ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ‘ഇടുക്കിയിലെ രാജമലയിൽ മണ്ണിടിഞ്ഞ് നിരവധി പേർ മരിച്ച സംഭവത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്കൊപ്പമാണ് ഈ സങ്കടവേളയിൽ എെൻറ ചിന്ത. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ദേശീയ ദുരന്ത നിവാരണ സേനയും ഭരണകൂടവും രക്ഷാപ്രവർത്തനം നടത്തുകയും ദുരന്തബാധിതർക്ക് സഹായമെത്തിക്കുകയും ചെയ്യുന്നുണ്ട്.’- ട്വിറ്ററിൽ പ്രധാനമന്ത്രി കുറിച്ചു.
Pained by the loss of lives due to a landslide in Rajamalai, Idukki. In this hour of grief, my thoughts are with the bereaved families. May the injured recover quickly. NDRF and the administration are working on the ground, providing assistance to the affected.
— Narendra Modi (@narendramodi) August 7, 2020 - 7 Aug 2020 5:47 PM IST
മരിച്ചവരുടെ പേരുവിവരങ്ങൾ
ഉരുൾപൊട്ടലിൽ മരിച്ചവരുടെ വിവരങ്ങൾ:
1. ഗാന്ധിരാജ് (48)
2. ശിവകാമി (38)
3. വിശാല്‍ (12)
4. രാമലക്ഷ്മി (40)
5. മുരുകന്‍ (46)
6. മയില്‍ സ്വാമി (48)
7. കണ്ണന്‍ (40)
8. അണ്ണാദുരൈ ( 44)
9. രാജേശ്വരി (43)
10. കൗസല്യ (25)
11. തപസ്സിയമ്മാള്‍ (42)
12. സിന്ധു (13)
13. നിധീഷ് (25)
14. പനീര്‍ശെല്‍വം( 50)
15. ഗണേശന്‍ (40)
- 7 Aug 2020 4:51 PM IST
17 മൃതദേഹങ്ങൾ കണ്ടെടുത്തു; 50 പേർക്ക് തെരച്ചിൽ തുടരുന്നു
ഉരുൾപൊട്ടലിൽ അകപ്പെട്ട 17 പേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. മരിച്ചവരിൽ എട്ട് പുരുഷന്മാരും അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. 78 പേരാണ് അപകടത്തിൽപ്പെട്ടതെന്ന് ദേവികുളം തഹസിൽദാർ. 15 പേരെ രക്ഷിച്ചു. 50 പേർക്കായി തെരച്ചിൽ തുടരുകയാണ്.
- 7 Aug 2020 2:32 PM IST
രാജമലയിലെത്തിയ ദുരന്തനിവാരണ സേനാംഗങ്ങൾ
Kerala: A team of National Disaster Response Force arrives at the landslide site in Rajamala, Idukki district.
— ANI (@ANI) August 7, 2020
5 people have lost their lives, 10 people rescued so far. pic.twitter.com/rsZg1MCGvw - 7 Aug 2020 2:31 PM IST
പെട്ടിമുടിയിലെ ദുരന്ത ദൃശ്യങ്ങൾ
#WATCH Kerala: Visuals from the landslide site in Rajamala, Idukki district. 7 bodies have been recovered from the site, so far.
— ANI (@ANI) August 7, 2020
Kerala Minister MM Mani says, "The rescue operation is underway. I will be going to Idukki." pic.twitter.com/SRlLVd60xn
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.